പരിക്കേറ്റ പരാഗിന് പകരം ജയ്‌സ്വാൾ ക്യാപ്റ്റൻ; ഗുജറാത്തിനെതിരെ രാജസ്ഥാന് ടോസ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി രാജസ്ഥാൻ റോയൽസ്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി രാജസ്ഥാൻ റോയൽസ്. പരിക്കേറ്റ സ്ഥിരം ക്യാപ്റ്റൻ റിയാൻ പരാഗിന് പകരം ക്യാപ്റ്റനായി എത്തിയ യശ്വസി ജയ്‌സ്വാൾ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

ജയവുമായി ഐപിഎല്ലിന്റെ പ്ലേഓഫ് യോഗ്യതയ്ക്കു ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്നു രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും മുഖാമുഖം വരുന്നത്. ജയിക്കുന്നര്‍ പ്ലേഏഫിലേക്ക് അടുക്കുമ്പോള്‍ തോല്‍ക്കുന്നവര്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യും.

പോയിന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലാണ് റോയല്‍സും ടൈറ്റന്‍സുമുള്ളത്. രണ്ടു ടീമുകളുടെയും പക്കലുള്ളത് ഒരേ പോയിന്റ്. പക്ഷെ നെറ്റ് റണ്‍റേറ്റില്‍ റോയല്‍സ് മുന്നിലെത്തുകയും ചെയ്യുന്നു.

ഈ സീസണില്‍ ആര്‍ആറും ജിടിയും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ആറു റണ്‍സിന്റെ നേരിയ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. അന്നത്തെ പരാജയത്തിന് ജിടി കണക്കുതീര്‍ക്കുമോയെന്നതാണ് അറിയാനുള്ളത്.

10 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായാണ് റിയാന്‍ പരാഗിന്റെ റോയല്‍സ് നാലാമതുള്ളത്. ആറു മല്‍സരങ്ങളില്‍ അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണം തോല്‍ക്കുകയുമായിരുന്നു. അവസാനമായി കളിച്ച ആറു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമേ റോയല്‍സ് ജയിച്ചിട്ടുളളൂവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇനിയുള്ള കളികളില്‍ ഈ പിഴവ് ആവത്തിക്കാതിരിക്കാനായിരിക്കും ശ്രമം.

ജിടിയും 10 മല്‍സരങ്ങളാണ് ഇതിനകം കളിച്ചത്. ഇവയില്‍ ആറെണ്ണത്തില്‍ വിജയം കൊയ്തപ്പോള്‍ ശേഷച്ച നാലില്‍ തോല്‍വിയും സമ്മതിച്ചു, ഒരു സമയത്തു രണ്ടു തുടര്‍ പരാജയങ്ങളുമായി ജിടി പതറിയിരുന്നു, പക്ഷെ അതിനു ശേഷം ഹാട്രിക്ക് ജയങ്ങളുമായി അവര്‍ കുതിക്കുകയാണ്.

content highlights:rajasthan-royals-vs-gujarat-titans-yashasvi-jaiswal-captain-toss-updates

To advertise here,contact us