രാജ്യത്തിനുവേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും അതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ. ഈ ഐപിഎല്‍ സീസണില്‍ പത്തുവിക്കറ്റ് നേടിയിട്ടുണ്ട് താരം. അവസാന മത്സരത്തില്‍ ലഖ്നൗവിനെതിരെ ഒരുവിക്കറ്റും 28 റണ്‍സും നേടിയിരുന്നു.
'ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം ഞാന്‍ നന്നായി പെര്‍ഫോം ചെയ്തു. കൈയില്‍ അവസരമുണ്ടാകുമ്പോള്‍ നന്നായി പ്രകടനം നടത്തുക എന്നതുതന്നെയാണ് പ്രധാനം' ക്രുണാല്‍ പാണ്ഡ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഐപിഎലില്‍ കളിക്കാനാകുന്നതും അഭിമാനകരമാണ്. ഇത് എന്റെ പതിനൊന്നാം സീസണാണ്. നിരന്തരം പ്രകടനം മെച്ചപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഈ സീസണില്‍ ആര്‍സിബിക്കുവേണ്ടി പത്തുമത്സരങ്ങളും കളിച്ച ക്രുണാല്‍ പാണ്ഡ്യ, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയും രാജസ്ഥാന് റോയല്‍സിനെതിരെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും രണ്ടുവിക്കറ്റ് നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, അവര്‍ക്കെതിരായ രണ്ടാം മത്സരം, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ രണ്ടാം മത്സരം എന്നിവയില്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യക്കുവേണ്ടി 2021ലാണ് ക്രുണാല്‍ പാണ്ഡ്യ അവസാനമായി ഏകദിനം കളിച്ചത്. ടി20 ക്രിക്കറ്റിലും അതേവര്‍ഷമാണ് അവാസനം കളിച്ചത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന മത്സരങ്ങള്‍. പിന്നീട് ഇതുവരെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ക്രുണാല്‍ പാണ്ഡ്യ.
content highlights: I want to play for the country, there is nothing bigger than that" - Krunal Pandya