'വിരാടിനൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണം'; ആഗ്രഹം തുറന്നുപറഞ്ഞ് പ്രിൻസ് യാദവ്

2027 ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കുമൊപ്പം കളിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിൻസ് യാദവ്.

2027 ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കുമൊപ്പം കളിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിൻസ് യാദവ്. സീസണിലെ ഏറ്റവും മികച്ച പന്തുകളില്‍ ഒന്നിലൂടെ തന്റെ ഹീറോ ആയ കോഹ്‌ലിയെ പുറത്താക്കിയതിന് പിന്നാലെയാണ് പ്രിൻസിന്റെ പ്രതികരണം.

മുഹമ്മദ് ഷമി, മായങ്ക് യാദവ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കിടയില്‍ ഒരു പുതുമുഖമായി എത്തിയ പ്രിന്‍സ്, നിശബ്ദമായി തന്റെ കഴിവ് തെളിയിച്ചു. ആര്‍സിബിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ 10 മത്സരങ്ങളില്‍ നിന്ന് പ്രിന്‍സിന്റെ വിക്കറ്റ് നേട്ടം 16 ആയി.

പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാനുള്ള കഴിമാണ് പ്രിന്‍സിനെ മികച്ചതാക്കുന്നത്. പ്രിൻസിന്റെ ഈ മികവിനെ വാഴ്ത്തി നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഈ സീസണില്‍ 25 ഓവറെങ്കിലും എറിഞ്ഞ പേസര്‍മാരില്‍ മികച്ച ശരാശരിയിലും (18.68) ഇക്കണോമി റേറിലും (8.08) പ്രിന്‍സ് മുന്‍നിരയിലുണ്ട്. പന്ത് രണ്ട് വശങ്ങളിലേക്കും സ്വിംഗ് ചെയ്യാനുള്ള കഴിവും കൃത്യമായ ലെങ്തും പ്രിന്‍സിനെ അപകടകാരിയാക്കുന്നു.

മുഹമ്മദ് ഷമിയുടെ കീഴില്‍ പരിശീലനം നേടുന്നത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രിന്‍സ് പറഞ്ഞു. അഫ്ഗാനിസ്ഥാനും സിംബാബ്വെയും എതിരായ പരമ്പരകള്‍ വരാനിരിക്കെ, ഇന്ത്യന്‍ ടീമിലേക്ക് പ്രിന്‍സ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ ഏറുകയാണ്.

content highlights: IPL 2026: LSG's Prince Yadav reveals his 2027 ODI WC aspirations with Kohli and Rohit

To advertise here,contact us