വെടിക്കെട്ട് ഫിഫ്റ്റിയുമായി ഗില്ലും സുദർശനും; രാജസ്ഥാനെതിരെ ഗുജറാത്തിന് മികച്ച ടോട്ടൽ

രാജസ്ഥാൻ റോയൽസിനെതിരെ മികച്ച ടോട്ടലുമായി ഗുജറാത്ത് ടൈറ്റൻസ്.

രാജസ്ഥാൻ റോയൽസിനെതിരെ മികച്ച ടോട്ടലുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവർ അർധ സെഞ്ച്വറി നേടി.

ഗിൽ 44 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 84 റൺസ് നേടി. സുദർശൻ 36 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 56 റൺസ് നേടി. 20 പന്തിൽ 37 റൺസ് നേടി വാഷിംഗ്‌ടൺ സുന്ദറും മികച്ച സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ബ്രിജേഷ് ശർമ രണ്ട് വിക്കറ്റ് നേടി.

നേരത്തെ നിര്‍ണായക ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. റോയല്‍സ് നിരയില്‍ ഇന്ന് ക്യാപ്റ്റൻ റിയാന്‍ പരാഗ് ഇല്ല. പരാഗിന് പകരം യശസ്വി ജയ്സ്വാളാണ് ഇന്ന് രാജസ്ഥാനെ നയിക്കുന്നത്.

യാഷ്‌രാജ് പുഞ്ചക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഗുജറാത്ത് ടീമിലും മാറ്റമുണ്ട്. മാനവ് സുതാറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പോയിന്‍റ് പട്ടികയില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ നാലാമതും 12 പോയിന്‍റുള്ള ഗുജറാത്ത് അഞ്ചാമതുമാണ്.

content highlights:gujarat-titans-vs-rajasthan-royals-gill-sudharsan-fifty

To advertise here,contact us