ഈ ഐപിഎല്‍ സീസണില്‍ ഫിന് അലന്റെ ഏഴാമത്തെ മത്സരമായിരുന്നു കഴിഞ്ഞദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വന്‍ പ്രതീക്ഷകളോടെ കാത്തിരുന്ന ഫിന് അലന്റെ ഇന്നിങ്സുകള്‍ പക്ഷെ, പലപ്പോഴും ദുര്‍ബലമായിരുന്നു. കളിച്ച ഏഴില്‍ മൂന്നുമത്സരങ്ങളിലും വെറും ഒറ്റയക്കം മാത്രം! ശരാശി പ്രകടനമായിരുന്നു മറ്റുള്ളവയെങ്കിലും ഫിന് അലനില്‍നിന്ന് കൊല്‍ക്കത്ത പ്രതീക്ഷിച്ചത് അതായിരുന്നില്ല എന്നതാണ് സത്യം. ആറുമത്സരങ്ങളില്‍നിന്ന് വെറും 110 റണ്‍സ് മാത്രമാണ് ഫിന് അലനെന്ന വെടിക്കെട്ട് ബാറ്റര്‍ ഇതുവരെ സ്കോര്‍ ചെയ്തത്.
ടീമിന്റെ വിജയത്തിന് ഫിന് അലന്റെ ഇന്നിങ്സ് നിര്‍ണായകമാണെന്നിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഫിന് അലന് കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശി. ദില്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആ കാറ്റിന് മുന്നില്‍ പതറി; ഒടുവില്‍ അവര്‍ വീണു. 47 പന്തില്‍ പത്തുസിക്സറുകളുടെ അകമ്പടിയോടെ 100 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സില്‍ അഞ്ചുഫോറുകളും ഉണ്ടായിരുന്നു. അജിന്‍ക്യ രഹാനെയും (13) അന്‍ക്രിഷ് രഘുവംശിയും (ഒന്ന്) നിരാശപ്പെടുത്തിയ മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ (33) പിടിച്ചുനിന്നു. ഫിന് അലന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലവത്തില് എട്ടുവിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 34 പന്തുകള്‍ ശേഷിക്കെ ആധികാരിക ജയംകൂടിയായിരുന്നു ഇത്.
ഇംപാക്ടറ്റ് പ്ലെയറായാണ് ഫിന് അലന് കളത്തിലെത്തിയത്. അക്ഷരാര്‍ഥത്തില്‍ കിവീസ് താരം അതുതെളിയിച്ചു. അവസാന പന്തില്‍ സിക്സറിടിച്ചാണ് ഫിന് അലന് സെഞ്ചുറി തികച്ചത്. മുകേഷ് കുമാറിന്റെ രണ്ടാമത്തെ പന്ത് ഗാലറിയിലേക്ക് അടിച്ച അലന് സെഞ്ചുറിയും ടീമിന് ജയവും സമ്മാനിച്ചാണ് ക്രീസ് വിട്ടത്. നേരത്തെ 13-ാം ഓവറില്‍ വിപ്രാജ് നിഗത്തെ തുടര്‍ച്ചയായ മൂന്നുസിക്സറുകള് നേടി ഫിന് അലന് ഡല്‍ഹി ക്യാമ്പിനെ നിശ്ശബ്ദരാക്കിയിരുന്നു. കുല്‍ദീപ് യാദവിനെയും അടിച്ചുപറത്തി. മിച്ചല്‍ സ്റ്റാര്‍ക്കും അടിവാങ്ങി.
content highlights: Finally, Alan strikes hard; a declaration of his return