മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ തിരിച്ചെത്തുമോ..? കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച ഇതായിരുന്നു. പുറംവേദനയെത്തുടര്‍ന്ന് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞമത്സരത്തില്‍ കളിക്കാതിരുന്നത് വലിയ ചര്‍ച്ചയായി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ താരം കളിച്ചില്ലെങ്കിലും ടീം ജയിച്ചു. ആറുവിക്കറ്റിനായിരുന്നു ജയം. അതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് മുംബൈ തോറ്റിരുന്നത്.
തോല്‍വികളില്‍ പതറിയ മുംബൈ ഏറെക്കുറെ പ്ലേ ഓഫില്‍നിന്ന് പുറത്തായ സ്ഥിതിയാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പ്ലേ ഓഫിലെത്താനാകൂ. എന്നാല്‍, ടീമിന്റെ തോല്‍വിയില്‍ നായകന് ഹാര്‍ദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തുകയാണ് ആരാധകര്‍. പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. കളിക്കാരനെന്ന നിലയിലും പാണ്ഡ്യ തിളങ്ങാത്തത് വലിയ നീരസമുണ്ടാക്കുന്നുണ്ട്. ആര്‍സിബി, പഞ്ചാബ്, കൊല്‍ക്കത്ത, രാജസ്ഥാന് എന്നിവര്‍ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരങ്ങള്‍. ഇതില്‍ ജയിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം.
അതേസമയം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ താരം കളിക്കാനുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാണ്ഡ്യ റായ്പുരിലെത്തിയെന്ന് മുംബൈ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം റായ്പുരിലെത്തിയ ടീമിനൊപ്പം പാണ്ഡ്യ ഇല്ലാത്തത് വലിയ ചര്‍ച്ചയായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിലും സൂര്യകുമാര്‍ തന്നെ നയിക്കുമെന്ന കാര്യവും ഇതിനിടെ ചര്‍ച്ചയായി. ലഖ്നൗവിനെതിരായ മത്സരത്തില്‍ മുംബൈയുടെ ജയത്തിന് ശേഷം റയാന് റിക്കള്ട്ടണിനോട് ഹാര്‍ദികിന്റെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടിയില്‍ അവ്യക്തതയുണ്ടായിരുന്നു. എപ്പോള്‍ തിരിച്ചുവരുമെന്ന് തനിക്കറിയില്ലെന്നാണ് റിക്കിള്ട്ടണ് പറഞ്ഞത്. ഞായറാഴ്ച രാത്രി 7.30നാണ് മുംബൈ-ആര്‍സിബി മത്സരം.
content highlights: Pandya Arrives in Raipur; Set to Play for Mumbai Against RCB