രണ്ട് സെഞ്ചുറി; മുന്നില്‍ അഞ്ചുമത്സരങ്ങള്‍, സഞ്ജു സാംസണ്‍ തകര്‍ക്കുമോ ഐപിഎല്‍ ചരിത്രത്തിലെ ആ റെക്കോഡ്

ഈ സീസണില്‍ രണ്ട് സെഞ്ചുറികളാണ് സഞ്ജു നേടിയിരിക്കുന്നത്, മുംബൈ ഇന്ത്യന്‍സിനെതിരെയും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുമായിരുന്നു സെഞ്ചുറി നേട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഭേദിച്ചാണ് സഞ്ജു സാംസണിന്റെ മുന്നേറ്റം. ഈ സീസണില്‍ ഇതുവരെ അദ്ദേഹം രണ്ടു സെഞ്ചുറികള്‍ കണ്ടെത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെയിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കിലും. കഴിഞ്ഞദിവസം ദില്ലിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ചുറിയോളം പോന്നൊരു പ്രകടനവും കണ്ടു ക്രിക്കറ്റ് പ്രേമികള്‍.

എന്നാല്‍ അഞ്ചുമത്സരങ്ങള്‍ ഉറപ്പായും ശേഷിക്കെ ചെന്നൈയ്ക്കുവേണ്ടി മൂന്നാം സെഞ്ചുറി നേടുമോ എന്നതാണ് ആകാംക്ഷ. രണ്ടുസെഞ്ചുറികള്‍ നേടിയാല്‍ അത് ചരിത്രത്തിലേക്കുള്ള മറ്റൊരു കവാടമാകും. ഒരു സീസണില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ മൂന്നാമനുമാകും സഞ്ജു സാംസണ്‍. നിലവില്‍ രണ്ടു സെഞ്ചുറികള്‍ ഒരു സീസണില്‍ നേടിയ താരങ്ങള്‍ പലരുണ്ട്. ശിഖര്‍ ധവാനും കെഎല്‍ രാഹുലും റുതുരാജ് ഗെയ്ക്വാദുമെല്ലാം രണ്ടു സെഞ്ചുറികള്‍ നേടിയവരാണ്. എന്നാല്‍ മൂന്നുസെഞ്ചുറി നേടിയ താരം ശുഭ്മാന്‍ ഗില്‍ മാത്രമാണെങ്കില്‍ നാല് സെഞ്ചുറി നേടിയ രണ്ടുപേരുണ്ട്. വിരാട് കോഹ്ലിയും ജോസ് ബട്‌ലറും. 2016-ലാണ് വിരാട് കോഹ്ലി ആര്‍സിബിക്കൊപ്പം നാലു സെഞ്ചുറി നേടിയത്. ജോസ് ബട്‌ലര്‍ 2022-ലാണ് നാല് സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയത്. ഇത് മറികടക്കാനുള്ള അവസരമാണ് സഞ്ജു സാംസണിനുള്ളത്.

സഞ്ജു സാംസണിന് ഇത് മറികടന്ന് പുതിയ റെക്കോഡ് സൃഷ്ടിക്കാനാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരെല്ലാം പറയുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു ഏറെ ശ്രദ്ധയോടെയാണ് ബാറ്റുവീശുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം സഞ്ജുവിന്റെ മനോഹര ഇന്നിങ്‌സിനെ വര്‍ണിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടാമായിരിന്നിട്ടും കാര്‍ത്തിക് ശര്‍മയെ ഫോമിലേക്കെത്തിക്കാനുള്ള സഞ്ജുവിന്റെ നീക്കം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.

ഐപിഎലിന്റെ ഈ സീസണില്‍ പചത്തുമത്സരങ്ങളില്‍നിന്ന് 402 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു സെഞ്ചുറിക്ക് പുറമെ, ഒരു അര്‍ധ സെഞ്ചുറിയാണ് പേരിലുള്ളത്. പുറത്താകാതെ നേടിയ 115 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 21 സിക്‌സറുകളും 42 ഫോറുകളും നേടിയതാരം വലിയ കൈയടി നേടുന്നുണ്ട്.

content highlights: Two centuries already; five matches ahead, will Sanju Samson break that IPL history record

To advertise here,contact us