ലഖ്‌നൗവിനെതിരെ മുംബൈയെ നയിച്ചത് ഹാര്‍ദിക്!; നായകസ്ഥാനത്ത് നിന്ന് തെറിച്ചോ?

ടോസിന്റെ സമയത്ത് അദ്ദേഹത്തിനു പകരം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡയുടെ അഭാവം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ടോസിന്റെ സമയത്ത് അദ്ദേഹത്തിനു പകരം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു കീഴില്‍ എംഐ കളിക്കാനിറങ്ങിയത്. നേരത്തേ കഴിഞ്ഞ മാസം പഞ്ചാബ് കിങ്‌സിനെതിരേയും സൂര്യക്കു ക്യാപ്റ്റനായി നറുക്കുവീണിരുന്നു.

എല്‍എസ്ജിക്കെതിരായ ഇന്നലത്തെ പോരാട്ടത്തില്‍ ഹാര്‍ദിക് ഇല്ലാതിരുന്നതോടെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതാണെന്നു അഭ്യൂഹങ്ങളും പരന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയിലെ ടോസിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിന്റെ കാരണത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സൂര്യകുമാര്‍ യാദവ് തുറന്നു പറഞ്ഞിരുന്നില്ല.

ഇന്നു രാത്രി ഹാര്‍ദിക് പാണ്ഡ്യക്കു നല്ല സുഖമില്ല, അതിനാല്‍ താന്‍ അേേദ്ദഹത്തിന്റെ റോളിലേക്കു വന്നതാണെന്നു മാത്രമായിരുന്നു സൂര്യയുടെ വാക്കുകള്‍. അതിനു ശേഷം ടീമില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതോടെയാണ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയെന്നും പകരം സൂര്യയെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയെന്നുമുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുംബൈ വളരെ മോശം സമയത്തിലൂടെ കടന്നു പോവുന്നതിനാല്‍ തന്നെ ഇതു സത്യമായിരിക്കുമെന്നും എല്ലാവരും ഉറപ്പിക്കുകയായിരുന്നു.

എന്നാൽ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെപ്പോക്കില്‍ നടന്ന അവസാനത്തെ മല്‍സരത്തിനിടെ ഹാര്‍ദിക്കിനു പുറംവേദന അനുഭവപ്പെട്ടിരുന്നതായും ഈ കാരണത്താലാണ് പിന്‍മാറ്റമെന്നും മുംബൈ മാനേജ്‌മെന്റ് പിന്നീട് അറിയിച്ചു.

മത്സരത്തിൽ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ എട്ട് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്.

content highlights:suryakumar replaced forhardik pandya captains mumbai vs lucknow ipl 2026

To advertise here,contact us