ഒന്നുമവസാനിച്ചിട്ടില്ല; മുംബൈയ്ക്ക് ഇനിയും പ്ലേ ഓഫ് കടക്കാം; സാധ്യതയിങ്ങനെ!

ഇന്നലെ എട്ട് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മിന്നും ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യത ചെറിയ രീതിയിൽ സജീവമാക്കിയിരിക്കുകയാണ്. ഇന്നലെ എട്ട് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്.

പരിക്ക് മൂലം കഴിഞ്ഞ ഒരുപാട് മത്സരങ്ങൾ നഷ്ടമായ രോഹിത് ശർമയുടെ വെടിക്കെട്ട്‌ പ്രകടനമാണ് എം ഐ യെ വിജയത്തിലേക്ക് നയിച്ചത്. നിലവിൽ10 കളികളിൽ നിന്ന് വെറും ആറ് പോയിന്റുകൾ മാത്രമാണ് മുംബൈക്കുള്ളത്. മൂന്ന് ജയങ്ങളും ഏഴ് തോൽവികളും. നെറ്റ് റൺ റേറ്റ് -0.649. പോയിന്റ് ടേബിളിലെ സ്ഥാനം ഒമ്പത്.

പ്ലേ ഓഫിലേക്ക് കടക്കാൻ ഏറ്റവും ചുരുങ്ങിയത് വേണ്ടത് 14 പോയിന്റാണ്. 16 പോയിന്റ് നേടിയാലാണ് സേഫ് എന്ന് പറയാനാവുക. 2019 ൽ സൺറൈസേഴ്സ് 12 പോയിന്റുമായി യോഗ്യത നേടിയത് അന്ന് ടീമുകൾ തമ്മിലുള്ള ശക്തമായ പോരാട്ടം മൂലമായിരുന്നു.

മുംബൈയ്ക്ക് ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. 14 പോയിന്റിലെത്താൻ നാല് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ ആവശ്യമാണ്.

16 പോയിന്റുകളിൽ എത്താൻ ഇനി സാധ്യമല്ല. അതുകൊണ്ട് തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളും മികച്ച മാർജിനിൽ ജയിക്കുക നിർബന്ധമാണ്. മറ്റ് ടീമുകളുടെ ഫലവും നിർണായകമാകും.

content highlights: mumbai indians ipl 2026 playoff qualification scenarios after lsg win

To advertise here,contact us