ചെന്നൈയ്‌ക്കെതിരെ ടോസ് നേടി ഡല്‍ഹി; ആദ്യം ബാറ്റുചെയ്യും

ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം ദില്ലിയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിന്റെ ടോസ് ഭാഗ്യം ഡല്‍ഹിക്ക്. ഇതോടെ ചെന്നൈയ്‌ക്കെതിരെ ആതിഥേയര്‍ ആദ്യം ബാറ്റുചെയ്യും.

ഐപിഎലിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഒമ്പതുകളിയില്‍ നാല് ജയത്തോടെ എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒമ്പതുകളിയില്‍ നാലുജയത്തോടെ എട്ടുപോയിന്റുമായി ഏഴാം സ്ഥാനത്തുണ്ട്. ജയിച്ചാല്‍ ഡല്‍ഹിക്ക് ആറാമത് എത്താം. ചെന്നൈ സ്ഥാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെപ്പോക്കില്‍ തോല്‍പ്പിച്ചാണ് ചെന്നൈ കളിക്കാനെത്തുന്നത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പടെ ഫോമിലാണ് എന്നതാണ് ടീമിന്റെ കരുത്ത്. സഞ്ജു ഫോമിലേക്കെത്തുമോ എന്നതാണ് ആകാംക്ഷ. ഡല്‍ഹി അവസാന കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു. കെഎല്‍ രാഹുലിന്റെ ഫോമാണ് ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

content highlights: Delhi wins toss against Chennai; opts to bat first

To advertise here,contact us