ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിരയിൽ നിരാശയായിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബാറ്റിങിലും ബൗളിങിലും വന്‍ ഫ്ളോപ്പായ അദ്ദേഹം ക്യാച്ചുകളുടെ കാര്യത്തിലും ദയനീയ പരാജയമാണ്.
മുംബൈ ഇന്ത്യന്‍സുമായി ചെപ്പോക്കില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിലാണ് ഒരു സിംപിള്‍ ക്യാച്ച് അദ്ദേഹം താഴെിട്ടത്. ഇതു കാരണം നമന്‍ ധിര്‍ രക്ഷപ്പെടുകയും ചെയ്തു. ഈ പിഴവിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമാണ് ദുബെയ്ക്കെതിരേ ഉയരുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും അത്ര മികച്ച പ്രകടനമായിരുന്നില്ല ദുബെ കാഴ്ച വെച്ചത്. 12 കോടിക്ക് നിലനിർത്തിയ താരം ഏഴ് മത്സരങ്ങളിൽ നിന്ന് 128 റൺസാണ് നേടിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരത്തിൽ മാത്രമാണ് അദ്ദേഹം പന്തെറിഞ്ഞത്.
അതേ സമയം ടി 20 ലോകകപ്പിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഫിനിഷർ റോളിൽ 235 റൺസ് അടിച്ചുകൂട്ടുകയും അഞ്ച് വിക്കറ്റുകൾ നേടുകയും ചെയ്തു.
പ്ലേ ഓഫിലേക്ക് കടക്കാൻ കഠിന ശ്രമം നടത്തുന്ന ചെന്നൈയെ സംബന്ധിച്ചിടത്തോളം ദുബെയുടെ പ്രകടനം ഇനിയുള്ള മത്സരങ്ങളിൽ നിർണായകമാകും.
Content highlights:shivam dube performance criticism csk