പുതിയ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് 2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന ബീഹാർ സ്വദേശിയായ 15കാരൻ വൈഭവ് സൂര്യവംശി. താരത്തിന്റെ പ്രായം സംബന്ധിച്ച അവ്യക്തതയും ക്രിക്കറ്റ് കരിയറിനിടയിൽ വിദ്യാഭ്യാസം അവഗണിക്കപ്പെടുമോ എന്നതും ചൂണ്ടിക്കാട്ടി കർണാടകയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റാണ് ആർആറിനെതിരെ പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പ്ലേഓഫ് ഉറപ്പിക്കാൻ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സ്വന്തമാക്കാൻ നിൽക്കുമ്പോഴാണ് ഈ വിവാദം ഉയർന്നുവന്നിരിക്കുന്നത് എന്നത് രാജസ്ഥാൻ കുഴക്കുന്നുണ്ട്. നിലവിൽ ഐപിഎൽ മത്സരങ്ങളിൽ രാജസ്ഥാന് വൈഭവന്റെ പ്രകടനം ഏറെ നിർണായകമായിരിക്കെ ഈ പരാതിയുടെ നിയപരമായ നീക്കങ്ങൾ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
2026 ഐപിഎൽ സീസണിലെ വൈഭവ് സൂര്യവംശിയുടെ പ്രകടനം ആരാധകരെ എന്ന പോലെ ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറ പോലെയുള്ള ലോകോത്തര ബൗളർമാരെ യാതൊരു ഭയവുമില്ലാതെ വൈഭവ് നേരിടുന്നതും ഈ സീസണിൽ കണ്ടു. കൂടാതെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും മുംബൈ ഇന്ത്യൻസിനെതിരെയും മികച്ച സ്കോർ കണ്ടെത്താനും താരത്തിനായിരുന്നു.
Content highlight: RR player Vaibhav Sooryavanshi age and education controversy