ഹോള്‍ഡര്‍ ഡേ! പഞ്ചാബിനെതിരെ ഗുജറാത്തിന് ലക്ഷ്യം 164

ജേസണ്‍ ഹോള്‍ഡര്‍ നാലുവിക്കറ്റ് വീഴ്ത്തി, പഞ്ചാബിനുവേണ്ടി പൊരുതി സൂര്യന്‍ഷ് ഷെഡ്‌ഗെ (57)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്‌സ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയ മത്സരത്തില്‍ പഞ്ചാബിനുവേണ്ടി സൂര്യന്‍ഷ് ഷെഡ്‌ഗെയാണ് പൊരുതി ഭേദപ്പെട്ട സ്‌കോറിലെത്താനിടയാക്കിയത്. 29 പന്തില്‍ 57 റണ്‍സെടിത്താണ് താരം മടങ്ങിയത്. മാര്‍ക്കസ് സ്റ്റോയിനിസും 40 റണ്‍സെടുത്തു. മാര്‍ക്കോ യാന്‍സനും 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പ്രിയാന്‍ഷ് ആര്യ (രണ്ട്), പ്രഭ്‌സിമ്രാന്‍ സിങ് (12), കൂപ്പര്‍ കനോലി (പൂജ്യം), ശ്രേയസ് അയ്യര്‍ (19), നേഹല്‍ വധേര (പൂജ്യം), സേവിയന്‍ ബാര്‍റ്റ്‌ലെറ്റ് (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വിജയകുമാര്‍ വൈശാഖ് (ഒന്ന്), അര്‍ഷ്ദീപ് സിങ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഗുജറാത്തിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലുവിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് താരം നാലുവിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ്, കഗിസോ റബാഡ എന്നിവര്‍ രണ്ടുവിക്കറ്റ് നേടി. റാഷിദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.

content highlights: Holder Day! Gujarat set a target of 164 against Punjab

To advertise here,contact us