ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന ആവേശകരമായ മത്സരത്തിനിടെ പന്ത് തട്ടി മുംബൈ താരം തിലക് വര്‍മയുടെ സ്മാർട്ട് വാച്ച് പൊട്ടി.
മത്സരത്തിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. ജാമി ഓവര്‍ട്ടന്റെ പന്തില്‍ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച തിലകിന് പിഴയ്ക്കുകയായിരുന്നു. പന്ത് നേരെ താരത്തിന്റെ കയ്യിലുണ്ടായിരുന്ന ഫിറ്റ്നസ് ബാന്‍ഡില്‍ ഇടിക്കുകയും അത് തകര്‍ന്ന് നിലത്ത് വീഴുകയും ചെയ്തു.
ഏകദേശം 28,000 രൂപ വിലമതിക്കുന്ന ഫിറ്റ്നസ് ബാന്‍ഡാണ് തിലക് ധരിച്ചിരുന്നത്. പന്ത് കൊണ്ടതിനെത്തുടര്‍ന്ന് തിലക് ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടിയെങ്കിലും കളി തുടരാന്‍ സാധിച്ചു.
എന്നാല്‍ ഈ സംഭവത്തിന് ശേഷം വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട തിലക് 5 റണ്‍സുമായി പുറത്തായി.
മത്സരത്തിൽ മുംബൈയെ എട്ട് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യം 18.1 ഓവറില്‍ ചെന്നൈ മറികടന്നു.
contents highlights:ipl 2026 tilak varma smart watch broken csk vs mi match