IPL 2026: ടോസ് നേടി മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു

മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് എല്‍ക്ലാസിക്കോ പോരാട്ടം നടക്കുന്നത് ചെപ്പോക്കില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ് ഭാഗ്യം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം.

എട്ടുകളിയില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ ഏഴാം സ്ഥാനത്താണ്. എട്ടുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത വിദൂരമാണെങ്കിലും ജയത്തോടെ മുന്നേറ്റം ഉണ്ടാക്കാനാകും ഇരുടീമുകളുടെയും ശ്രമം. വില്‍ ജാക്‌സും റയാന്‍ റിക്കള്‍ട്ടണുമാണ് മുംബൈയുടെ പ്രതീക്ഷ. നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയവര്‍ ഫോമിലേക്കെത്തിയാല്‍ ടീമിന് മുതല്‍ക്കൂട്ടാകും. ബൗളിങ്ങില്‍ ഗസാനിഫറിന്റെ ഫോമും നിര്‍ണായകമാണ്.

ചെന്നൈ നിരയില്‍ സഞ്ജു സാംസണിലാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഫോം തുടരുമോ എന്നതും ആകാംക്ഷയാണ്. ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍ എന്നിവരും കളിക്കാനിറങ്ങും. അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവരിലാണ് ചെന്നൈ ബൗളിങ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

content highlights: IPL 2026: Mumbai Indians win toss, choose to bat against Chennai Super Kings

To advertise here,contact us