MR CONSISTENT!; രാജസ്ഥാനെതിരെയും മിന്നും പ്രകടനം; ഓറഞ്ച് ക്യാപ് തൂക്കി KL രാഹുൽ

രാജസ്ഥാൻ റോയൽസിനെതിരെ മിന്നും പ്രകടനവുമായി കെ എൽ രാഹുൽ.

രാജസ്ഥാൻ റോയൽസിനെതിരെ മിന്നും പ്രകടനവുമായി കെ എൽ രാഹുൽ. 40 പന്തിൽ അഞ്ച് സിക്സറും ആറ് ഫോറുകളും അടക്കം 75 റൺസ് നേടിയ താരം ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഒന്നാമതെത്തി.

ഒമ്പത് ഇന്നിങ്സിൽ ഇതുവരെ 433 റൺസാണ് രാഹുൽ നേടിയത്. 54 ന് മുകളിൽ ശരാശരിയിലും 185 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. 425 റൺസുമായി അഭിഷേക് ശർമ രണ്ടാമതും ഹെൻഡ്രിച്ച് ക്ലാസൻ 414 റൺസുമായി മൂന്നാമതും 404 റൺസുമായി വൈഭവ് നാലാമതുമാണ്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 226 റണ്‍സ് എന്ന ലക്ഷ്യം ഡല്‍ഹി മറികടന്നത് അഞ്ചുപന്ത് ബാക്കി നില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍. ടീമിന് ഏഴുവിക്കറ്റിന്റെ അത്യുജ്വല ജയവും.

ഓപ്പണര്‍മാരായ പാത്തും നിസ്സങ്കയുടെയും കെഎല്‍ രാഹുലിന്റെയും ഇന്നിങ്‌സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തുണച്ചത്. 33 പന്തില്‍ 62 റണ്‍സെടുത്ത നിസ്സങ്ക, പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് നൂറ് പിന്നിട്ടിരുന്നു. കെഎല്‍ രാഹുല്‍ 40 പന്തില്‍ 75 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. എന്നാല്‍ 50 പന്തില്‍ അഞ്ചുസിക്‌സും എട്ടുഫോറും ഉള്‍പ്പടെ 90 റണ്‍സെടുത്ത റിയാന്‍ പരാഗ് കളിയെ രാജസ്ഥാന് അനുകൂലമാക്കി.

ആദ്യമായാണ് പരാഗ് ഈ സീസണില്‍ അര്‍ധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമര്‍ശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറല്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്തു.

Content highlights: ipl 2026 kl rahul orange cap dc vs rr

To advertise here,contact us