ഐപിഎൽ 19-ാം സീസണിൽ വിക്കറ്റുകൾ നേടാനാകാതെ തുടരെ ആരാധകരെ നിരാശപ്പെടുത്തുകയാണ് മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ആകെ രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് എട്ട് മത്സരങ്ങളിൽ നിന്നായി ഇതുവരെ നേടാനായത്. അതിനിടെ താരത്തിന്റെ മാനസിക വശത്തിന് ഊന്നൽ നൽകി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ.
'ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലെ താരത്തിന്റെ വിക്കറ്റില്ലാത്ത പ്രകടനത്തിനിടെ, ബാഹ്യമായ സമ്മർദ്ദങ്ങളും അഭിപ്രായങ്ങളും പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകാം. നിലവിലെ സാഹചര്യം നോക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ഏതാണ്ട് ലീഗിൽ നിന്ന് പുറത്തായ മട്ടാണ്. മുംബൈ മുൻ നായകൻ രോഹിത് ശർമ കൂടി ഇല്ലാത്ത സാഹചര്യത്തിൽ തോൽവിയുടെ പഴി ബുംറക്ക് കൂടിയാവും ലഭിക്കുക'; അശ്വിൻ വ്യക്തമാക്കി.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നായി രണ്ട് ജയം മാത്രമാണ് മുംബൈക്ക് സ്വന്തമാക്കാനായിട്ടുള്ളത്. ബാക്കി ആറിലും എതിർ ടീമുകളോട് ഹർദിക് പാണ്ഡ്യയും സംഘവും മുട്ടുമടക്കിയിരുന്നു. നാല് പോയിന്റ് മാത്രമുള്ള മുമ്ബി ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.
Content highlight: IPL 2026 Ravichandran Ashwin on Jasprit Bumrah's performance