ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്.

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ പല ടീമുകളും പൊളിച്ചെഴുത്തിനെക്കുറിച്ച് ഇതിനോടകം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

പല വമ്പൻ താരങ്ങളും നിലവിലെ ടീമുകളിൽ നിന്ന് പുറത്തുപോകാൻ സാധ്യത കൂടുതലാണ്. പല ടീമുകളും നിലവിലെ ക്യാപ്റ്റന്മാരെ മാറ്റി പുതിയ നായകനെ കൊണ്ടുവരാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെ ടീമുകളിൽ പ്രതീക്ഷിക്കാം.

ചെന്നെെ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ മാറ്റാൻ സാധ്യത കൂടുതലാണ്. എംഎസ് ധോണിക്ക് ശേഷം സിഎസ്കെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്ന റുതുരാജിന് ടീമിനെ പല നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല.

ഈ സീസണിൽ താരത്തിന്റെ ബാറ്റിങ് പ്രകടനവും മോശമാകുന്നതാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ സിഎസ്കെ റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. അടുത്ത സീസണിൽ സഞ്ജു സാംസൺ സിഎസ്കെയുടെ ക്യാപ്റ്റനായി വരാനുള്ള സാധ്യതയാണ് കൂടുതൽ.

മുംബെെ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റിയേക്കും. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് മികവ് കാട്ടാൻ സാധിക്കുന്നില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഹാർദിക്കിന് കീഴിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബെെ ടീം മാനേജ്മെന്റും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ മുംബെെ പുതിയ ക്യാപ്റ്റനെ കൊണ്ടുവന്നേക്കും.

കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിൻക്യ രഹാനെ തെറിക്കുമെന്നുറപ്പാണ്. രഹാനെക്ക് പകരം റിങ്കു സിങ്ങിനെ അടുത്ത സീസണിൽ കെകെആർ നായകനാക്കാനാണ് കൂടുതൽ സാധ്യത. പുതിയൊരു നായകനെ കെകെആർ ടീമിലേക്കെത്തിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല.

ഡൽഹി ക്യാപിറ്റൽസും നായകനെ മാറ്റാനാണ് സാധ്യത കൂടുതൽ. നിലവിൽ അക്‌സർ പട്ടേലാണ് ഡൽഹിയുടെ നായകൻ. അക്‌സർ നായകനെന്ന നിലയിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കി ഡൽഹി മുന്നോട്ട് പോകാനാണ് സാധ്യത.

റിഷഭ് പന്തിനെ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. റിഷഭ് 27 കോടി പ്രതിഫലം വാങ്ങി കളിക്കുമ്പോഴും ഇതിനൊത്ത മികവ് കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ലഖ്നൗ റിഷഭിനെ കെെവിടാനാണ് സാധ്യത. എയ്ഡൻ മാർക്രം ലഖ്നൗവിന്റെ പുതിയ നായകനായി എത്താനുള്ള സാധ്യത കൂടുതലാണ്.

Content highlights:ipl 2026 captaincy changes sanju samson potential roles

To advertise here,contact us