വിട്ടുകളയില്ല; ആർസിബിയെ തകർത്ത് ഗുജറാത്ത്; പ്ലേ ഓഫ് സാധ്യതകൾ സജീവം

നാല് വിക്കറ്റിന്റെ ജയമാണ് ആതിഥേയർ നേടിയത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. നാല് വിക്കറ്റിന്റെ ജയമാണ് ആതിഥേയർ നേടിയത്.

ആർസിബി മുന്നോട്ടുവെച്ച 156 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 25 പന്തുകൾ ബാക്കിനിൽക്കെ ജി ടി മറികടന്നു.

ജിടിക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 18 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 43 റൺസ് നേടി. ജോസ് ബട്ട്ലർ 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി. രാഹുൽ തെവാറ്റിയ 27 റൺസും നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ.

വിരാട് കോഹ്‌ലി 28 റൺസും ക്യാപ്റ്റൻ രജത് പാട്ടീദാർ 19 റൺസും റൊമാരിയോ ഷെപ്പേർഡ് 17 റൺസും നേടി. ഭുവന്വേഷർ കുമാർ 15 റൺസും വെങ്കിടേഷ് അയ്യർ 12 റൺസും നേടി.

ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡർ, അർഷദ് ഖാൻ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടി ഗുജറാത്ത് ക്യാപ്റ്റൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content highlights: ipl-2026-gt-vs-rcb-gujarat-titans-win-playoff-race

To advertise here,contact us