ഹാർദിക്കിന്റെ ലോക മണ്ടത്തരം; ബുംറയും ബോൾട്ടും അടികൊണ്ടിട്ടും ഇമ്പാക്ട് പ്ലെയേറെ കൊണ്ട് പന്തെറിയിപ്പിച്ചില്ല

വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസിനു പകരമാണ് ഷാർദൂൽ ഇറങ്ങിയത്

സൺറൈസേഴ്സ് ഹൈദരാബാദിനോട് കൂടി തോറ്റതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്നലെ ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് മുംബൈയ്‌ക്കെതിരെ നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ജസ്പ്രീത് ബുമ്രയുടെ ട്രെൻഡ് ബോൾ‌ട്ടും ഉൾപ്പെടുന്ന മുംബൈയുടെ ബോളിങ് നിരയ്ക്കെതിരെയും കടുത്ത വിമർശനം ഉയർന്നു. പന്തെറിയിക്കാതിരുന്നതും രൂക്ഷവിമർശത്തിന് ഇടയാക്കി. സൺറൈസേഴ്സ് ചേസിങ്ങിന്റെ ഏഴാം ഓവറിലാണ് ഷാർദൂൽ താക്കൂർ ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയത്.

വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസിനു പകരമാണ് ഷാർദൂൽ ഇറങ്ങിയത്. പവർപ്ലേയിൽ 92 റൺസ് വഴങ്ങി മുംബൈ ബോളർമാർ വശംകെട്ട് നിന്നിട്ടും ഷാർദൂലിന് ഒരോവർ പോലും നൽകാൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ഒരു മുൻനിര സീം ബോളിങ് ഓൾറൗണ്ടർ ടീമിലുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തതിന് പിന്നിലെ യുക്തിയെയാണ് മത്സരശേഷം ആരാധകർ ചോദ്യം ചെയ്യുന്നത്.

മുംബൈ ബോളർമാരിൽ, ട്രെന്റ് ബോൾട്ട് തന്റെ നാല് ഓവറിൽ 41 റൺസ് വഴങ്ങിയപ്പോൾ, ജസ്പ്രീത് ബുമ്ര തന്റെ കരിയറിലെ മോശം ദിവസങ്ങളിലൊന്നിൽ നാല് ഓവറിൽ വിക്കറ്റില്ലാതെ 54 റൺസ് വിട്ടുനൽകി. അള്ളാ ഗസൻഫർ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അശ്വനി കുമാർ രണ്ട് ഓവറിൽ 41 റൺസും വിട്ടുനൽകി.

ഹാർദിക് പാണ്ഡ്യ 10.63 ഇക്കോണമിയിൽ റൺസ് വഴങ്ങിയപ്പോൾ, വിൽ ജാക്സ് എറിഞ്ഞ ഏക ഓവറിൽ 19 റൺസ് പിറന്നു. എന്നിട്ടും ഐപിഎലിൽ 112 മത്സരങ്ങളിൽ നിന്ന് 113 വിക്കറ്റുകൾ വീഴ്ത്തിയ, കൂട്ടുകെട്ടുകൾ തകർക്കാൻ മിടുക്കനായ താക്കൂറിനെ ഹാർദിക് പന്തേൽപ്പിച്ചില്ല.

Content highlights: hardik pandya captaincy criticism mi vs rr impact player rule

To advertise here,contact us