പഞ്ചാബ് കിങ്സിനെതിരെയും വെടിക്കെട്ട് തുടർന്ന് വൈഭവ് സൂര്യവംശി. 16 പന്തിൽ അഞ്ച് സിക്സറും മൂന്ന് ഫോറുകളും അടക്കം 43 റൺസാണ് താരം നേടിയത്.
ഒടുവിൽ അർഷ്ദീപ് സിങിന്റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച് നൽകി മടങ്ങുകയായിരുന്നു. നിലവിൽ അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടിയിട്ടുണ്ട്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്.
44 പന്തില്‍ 59 റൺസ് നേടി പ്രഭ്സിമ്രാനും 27 പന്തില്‍ 30 റണ്‍സെടുത്ത് ശ്രേയസ് അയ്യരും 14 പന്തിൽ 30 റൺ നേടി കൂപ്പർ കനോലിയും 29 റൺസുമായി പ്രിയാൻഷ് ആര്യയും തിളങ്ങി.
രാജസ്ഥാന് വേണ്ടി യാഷ്രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. മത്സരത്തില്‍ ടോസ് ജയിച്ച രാജസ്ഥാന് റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന് ഇറങ്ങുന്നത്.
ഷിമ്രോണ്‍ ഹെറ്റ്മെയറിന് പകരം ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി. രവി ബിഷ്ണോയിക്ക് പകരം യഷ് രാജ് പുഞ്ചയും രാജസ്ഥാന് ടീമിലെത്തി.
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പഞ്ചാബ് രണ്ട് മാറ്റം വരുത്തി. സൂര്യാൻഷ് ഷെഡ്ഗെയും ലോക്കി ഫെര്‍ഗൂസനും പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
content highlights:vaibhav suryavanshi performance against punjab kings shreyas iyer catch