അഭിഷേക് മറന്നേക്കൂ!; ഓറഞ്ച് ക്യാപ് ഒരു 15 കാരൻ തൂക്കിയിട്ടുണ്ട്‌!

പഞ്ചാബിനെതിരെയും മിന്നും ഫോം തുടർന്ന് വൈഭവ് സൂര്യവംശി.

പഞ്ചാബിനെതിരെയും മിന്നും ഫോം തുടർന്ന് വൈഭവ് സൂര്യവംശി. 16 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 43 റൺസ് നേടി മടങ്ങിയെങ്കിലും സീസണിലെ ഓറഞ്ച് ക്യാപ് താരം കൈക്കലാക്കി.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 44 .44 ശരാശരിയിലും 238.09 സ്ട്രൈക്ക് റേറ്റിലും 400 റൺസാണ് താരം ഇതുവരെ നേടിയത്. 37 സിക്സറുകളും 34 ഫോറുകളും നേടി. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടി. 167 പന്തിൽ 400 കടന്ന് ഏറ്റവും വേഗതയിൽ ഈ നേട്ടത്തിലെത്തുന്ന താരമായി.

380 റൺസ് നേടിയിരുന്ന അഭിഷേക് ശർമയാണ് രണ്ടാം സ്ഥാനത്ത്. കെ എൽ രാഹുൽ (358 ), വിരാട് കോഹ്‌ലി( 351 ), ഹെൻഡ്രിച്ച് ക്ലാസൻ(349 ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ 15 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. വൈഭവിന് പുറമെ യശ്വസി ജയ്‌സ്വാൾ(51 ), ധ്രുവ് ജുറൽ (16 ), റിയാൻ പരാഗ്(29 ) എന്നിവരുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.

content highlights: IPL 2026: 15-Year-Old Vaibhav Sooryavanshi Leads Orange Cap Race

To advertise here,contact us