ഹാർ‌ദിക് ഇല്ല, മുംബൈയെ നയിക്കാൻ സൂര്യകുമാർ; ഐപിഎല്ലിൽ ഡൽഹിക്ക് ടോസ്

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. സുഖമില്ലാത്തതിനെ തുടര്‍ന്നാണ് ഹാര്‍ദിക് ഇന്ന് പുറത്തിരിക്കുന്നതെന്ന് സൂര്യ ടോസിനിടെ പറഞ്ഞു. ഹാര്‍ദിക്കിന് പകരം ദീപക് ചഹര്‍ ടീമിലെത്തി. ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും അള്ളാ ഗസന്‍ഫറിന് പകരം മിച്ചല്‍ സാന്റ്‌നറും ഇലവനിലെത്തി. അതേസമയം മാറ്റങ്ങളില്ലാതെയാണ് ക്യാപിറ്റല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

🚨 Toss 🚨@DelhiCapitals won the toss and elected to bowl first against @mipaltan in Match 8️⃣Updates ▶️ https://t.co/lufWYIGWql#TATAIPL | #KhelBindaas | #DCvMI pic.twitter.com/eaZ7vBEmWE

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ: രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധിർ, ഷെർഫാൻ റൂഥർഫോർഡ്, മിച്ചൽ സാൻ്റ്നർ, കോർബിൻ ബോഷ്, ‌ശാർദുൽ താക്കൂർ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ: കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാത്തും നിസ്സങ്ക, നിതീഷ് റാണ, വിപ്രജ് നിഗം, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി നടരാജൻ, മുകേഷ് കുമാർ.

Content Highlights: IPL 2026, DC vs MI: Delhi Capitals wins toss, opt to field against Mumbai Indians

To advertise here,contact us