എന്റർടൈൻ ചെയ്യാൻ കിംഗ് തന്നെ വേണം; റൊമാരിയോയുടെ ബാറ്റിങ് ശൈലി അനുകരിച്ച് കോഹ്‌ലി; VIDEO

ആർസിബിയിലെ തന്റെ സഹതാരമായ വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിന്റെ ബാറ്റിംഗ് ശൈലി കോഹ്‌ലി അനുകരിക്കുന്നതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ ആർസിബി - സിഎസ്കെ മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിൽ ചിരി പടർത്തി വിരാട് കോഹ്‌ലി. ആർസിബിയിലെ തന്റെ സഹതാരമായ വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിന്റെ ബാറ്റിംഗ് ശൈലി കോഹ്‌ലി അനുകരിക്കുന്നതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

പരിശീലന സെഷനിടയിലാണ് സംഭവം നടന്നത്. ഷെപ്പേർഡ് ബാറ്റ് പിടിക്കുന്ന രീതിയും ഷോട്ട് അടിക്കുമ്പോഴുള്ള ശരീരത്തിന്റെ ചലനങ്ങളും വിരാട് കോഹ്‌ലി തമാശരൂപേണ അനുകരിച്ചു. ഇത് കണ്ട് ഷെപ്പേർഡ് ഉൾപ്പെടെയുള്ള സഹതാരങ്ങൾ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. മൈതാനത്തെ വിരാടിന്റെ ഊർജ്ജസ്വലമായ പെരുമാറ്റം ടീമിന് വലിയ ആവേശം നൽകുന്നുണ്ട്.

ഏപ്രിൽ അഞ്ചിന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആർസിബി- സി എസ് കെ പോരാട്ടം നടക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദുമായി നടന്ന ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് ആർസിബി ജയിച്ചിരുന്നു. 38 പന്തിൽ അഞ്ച് വീതം സിക്സറുകളും ഫോറുകളും അടക്കം 69 റൺസ് നേടി വിരാട് കോഹ്‌ലി പുറത്താകാതെയും നിന്നു. ചെന്നൈ ആകട്ടെ രാജസ്ഥനോട് എട്ട് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

Content highlights:virat kohli mimics romario shepherd batting style rcb vs csk ipl 2026 video

To advertise here,contact us