ഐ പി എല്ലിലെ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം ആർത്തിക്കുകയാണ് അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ വെറും 14 വയസ്സിൽ ഐ പി എല്ലിൽ അരങ്ങേറിയ താരം 35 പന്തിൽ സെഞ്ച്വറി തികച്ചും റെക്കോർഡിട്ടിരുന്നു.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐ പി എൽ സെഞ്ച്വറിയായിരുന്നു അത്. ഈ സീസണിൽ 15 തികഞ്ഞ താരം ആ മികവ് ആവർത്തിക്കുകയാണ്.
ഐപിഎല്‍ 2026ലെ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു 15കാരന് വൈഭവ് . വെറും 15 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 12.1 ഓവറില്‍ രാജസ്ഥാന് മറികടന്നു.
മത്സരശേഷം രാജസ്ഥാന് താരം ധ്രുവ് ജൂറല്‍ സൂര്യവന്‍ഷിയെ അഭിനന്ദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് താരം നല്‍കിയത്. 'നന്നായി കളിച്ചു' എന്ന് ജൂറല്‍ പറഞ്ഞപ്പോള്‍, 'ഇന്ന് മത്സരത്തിന് മുന്‍പ് രാജ്ഭോഗ് മിഠായി കഴിച്ചാണ് വന്നത്' എന്നായിരുന്നു വൈഭവിന്റെ തമാശ കലര്‍ന്ന മറുപടി.
ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് വൈഭവിന്റെ രാജസ്ഥാന്റെ അടുത്ത മത്സരം. മുഹമ്മദ് സിറാജ് അടക്കമുള്ള ഗുജറാത്ത് ബൗളിംഗ് നിരയെ വൈഭവ് എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content highlights: vaibhav suryavanshi on secret-candy behind his ipl 2026 form