ആദ്യ മത്സരം മുതൽ തുടങ്ങിയോ!; ഗ്രൗണ്ടിൽ പന്തിനോട് ഗോയങ്കയുടെ സീരിയസ് ഉപദേശം; VIDEO

മുൻപ് തുടർച്ചയായ തോൽവികളിൽ ലഖ്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചിരുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന യുവ താരം സമീർ റിസ്‍വിയാണു കളിയിലെ താരം. 4.3 ഓവറിൽ നാലിന് 26 റൺസെന്ന നിലയിൽനിന്നാണ് ഡൽഹിയെ യുവതാരം രക്ഷിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. 25 പന്തിൽ 36 റൺസടിച്ച അബ്ദുൽ സമദാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷും (28 പന്തിൽ 35) ബാറ്റിങ്ങിൽ പിടിച്ചുനിന്നു. ക്യാപ്റ്റൻ റിഷഭ് പന്തുൾപ്പടെ നാലു മുൻനിര ബാറ്റർമാർ തുടക്കത്തിൽ തന്നെ പുറത്തായതാണ് ലക്നൗവിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.

തോല്‍വിക്കു പിന്നാലെ ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽനിന്നു പുറത്തുവന്ന ഒരു ദ‍ൃശ്യമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ലക്നൗ ക്യാപ്റ്റൻ റിഷഭ് പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി നീണ്ട ചർച്ചയാണ് മത്സരത്തിനു ശേഷം നടത്തിയത്. ഗൗരവത്തോടെയാണ് മൂവരും സംസാരിക്കുന്നത്.

Sanjiv Goenka and Rishabh pant 😭 pic.twitter.com/0RzMSkp0vE

ആദ്യ മത്സരത്തിലെ തോൽവിയുടെ നിരാശയും പന്തിന്റെ മുഖത്ത് വ്യക്തമാണ്. മുൻപ് തുടർച്ചയായ തോൽവികളിൽ ലഖ്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചിരുന്നു. അന്ന് വലിയ വിമർശനങ്ങളാണ് ഗോയങ്കയ്ക്കെതിരെ ഉയർന്നത്. വിവാദത്തിനു പിന്നാലെ കെ.എൽ. രാഹുൽ ലഖ്‌നൗ ടീം വിട്ട് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നിരുന്നു.

Content highlights: sanjiv-goenka-rishabh-pant-animated-discussion-after-lsg-vs-dc-ipl-2026

To advertise here,contact us