ഐ പി എല്ലിലെ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം ആർത്തിക്കുകയാണ് അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ വെറും 14 വയസ്സിൽ ഐ പി എല്ലിൽ അരങ്ങേറിയ താരം 35 പന്തിൽ സെഞ്ച്വറി തികച്ചും റെക്കോർഡിട്ടിരുന്നു.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐ പി എൽ സെഞ്ച്വറിയായിരുന്നു അത്. ഈ സീസണിൽ 15 തികഞ്ഞ താരം ആ മികവ് ആവർത്തിക്കുകയാണ്. ഐപിഎല്‍ 2026ലെ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു 15കാരന് വൈഭവ്.
വെറും 15 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 12.1 ഓവറില്‍ രാജസ്ഥാന് മറികടന്നു.
ഇതോടെ വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ശക്തമായി ഉയർന്നു. മുൻ താരങ്ങളായ മുഹമ്മദ് കൈഫും മൈക്കൽ വോണും അടക്കം ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ വൈഭവിനെ പെട്ടെന്ന് ഇന്ത്യൻ ടീമിലെടുക്കേണ്ടതില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
'അവന് അങ്ങനെയൊരു ലക്ഷ്യം നൽകരുത്. അവൻ ഒരു കുട്ടിയാണ്. എംഎസ് ധോനി 45 വയസ്സുവരെ കളിക്കുന്നുണ്ടെങ്കിൽ, സൂര്യവംശി 40 വയസ്സുവരെ കളിച്ചാൽ, വൈഭവിന് ഇനിയും ക്രിക്കറ്റിൽ രണ്ടര പതിറ്റാണ്ട് ബാക്കിയുണ്ട്. അവനെ വെറുതെ വിടുക, ഉചിതമായ സമയത്ത് അവൻ കളിക്കും. എന്തുവന്നാലും അവൻ ഇന്ത്യക്കായി കളിക്കും. എപ്പോഴാണ് കളിക്കുന്നത്? അതിനായി നമുക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നമ്മൾ എപ്പോഴും എന്തിനാണ് തിരക്കുകൂട്ടുന്നത്? - അശ്വിൻ ചോദിച്ചു.
"അവന് 15 വയസ്സായി, 15 ബോളിൽ 50 റൺസും നേടി. വൈഭവ് മികച്ച കളിക്കാരനാണെന്നും ചെന്നൈക്ക് വൈഭവിന്റെ ബാറ്റിങ്ങിന് മറുപടിയുണ്ടായിരുന്നില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അവന്റെ ബാറ്റിന്റെ വേഗത എത്രയാണ്? സിഎസ്കെയ്ക്ക് അവനെതിരേ ഒരുത്തരവും ഉണ്ടായിരുന്നില്ല. അവർ മൈതാനത്ത് വളരെ ദുർബലരായി കാണപ്പെട്ടു. രാജസ്ഥാൻ ആധിപത്യത്തോടെയാണ് കളിച്ചതെന്നും അശ്വിൻ പറഞ്ഞു.
Content highlights: r ashwin on vaibhav suryavanshi senior team selection warning