തോറ്റുതുടങ്ങിയവർ ഇന്ന് ആദ്യ ജയത്തിനായി; കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

തോറ്റ് തുടങ്ങിയ കൊല്‍ക്കത്തയും ഹൈദരാബാദും ആദ്യ ജയം ലക്ഷ്യമിട്ടാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുന്നത്. നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റപ്പോള്‍ സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ വീണു.

തകര്‍ത്തടിക്കുന്ന ബാറ്റര്‍മാരുണ്ടെങ്കിലും ബൗളിംഗ് നിരയുടെ മൂര്‍ച്ചക്കുറവാണ് ഇരുടീമുകളുടെയും പ്രതിസന്ധി. ആദ്യമത്സരത്തില്‍ 200 റണ്‍സിലേറെ നേടിയിട്ടും ഇരുടീമിനും ജയിക്കാനായില്ല.

അജിങ്ക്യ രഹാനെ, ടിം സെയ്‌ഫെര്‍ട്ട്, ഫിന്‍ അലന്‍, രഘുവന്‍ഷി, റിങ്കു സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയില്‍ കൊല്‍ക്കത്തയ്ക്ക് ആശങ്കയില്ല. സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ്ങും സമ്മാനം. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷൻ ഹെന്റിച് ക്ലാസൻ എന്നിവർ ഉൾപ്പെട്ട നിരയിൽ അഭിഷേകിന്റെ ഫോം മാത്രമാണ് ആശങ്കയായിട്ടുള്ളത്.

സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും യഥാര്‍ഥ ഫോമിലേക്ക് എത്തിയാലേ കൊല്‍ക്കത്തയ്ക്ക് ബൗളിങ്ങിൽ രക്ഷയുളളൂ. ജോലിഭാരം കുറയ്ക്കാന്‍ കാമറൂണ്‍ ഗ്രീന് പന്തെറിയുന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ നിയന്ത്രണവും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്.

പാറ്റ് കമ്മിൻസിന്റെ പരിക്കാണ് സൺറൈസേഴ്‌സ് ബൗളിങ്ങിന്റെ പരിമിതി. ജയ്‌ദേവ് ഉനദ്കട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദിബേ, ഇഷാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുള്‍പ്പെട്ട ബൗളിംഗ് ദുർബലം.

Content highlights: kkr-vs-srh-ipl-2026-match-6-preview-eden-gardens-kolkata

To advertise here,contact us