ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്. പഞ്ചാബ് കിങ്സ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.
പഞ്ചാബിനായി കൂപ്പർ കനോലി പുറത്താകാതെ 44 പന്തിൽ 72 റൺസ് നേടി. പ്രഭ്സിമ്രാൻ സിങ് 24 പന്തിൽ 37 റൺസ് നേടി. ശ്രേയസ് അയ്യർ 18 റൺസ് നേടി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷണ 29 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 3 ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍
സായ് സുദര്ശന് 12 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്ലര് 38ഉം ഗ്ലെന്‍ ഫിലിപ്സ് 25ഉം റണ്‍സെടുത്തു. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Content Highlights: pbks-vs-gt-ipl-2026-match-report-cooper-connolly-debut