സഞ്ജുവിന് നിരാശ; ചെന്നൈയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്‌

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്

ഇന്ത്യൻ പ്രീമിയ‍ർ ലീ​ഗിൽ ചെന്നൈ സൂപ്പര്‍ കിം​ഗ്സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്.

ടോസ് നേടി രാജസ്ഥാന്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം.

Content Highlights: IPL 2026, CSK vs RR; Sanju Samson Debut in CSK disappoints

To advertise here,contact us