ഐപിഎല്ലിൽ റീ എൻട്രിയുമായി അശ്വിൻ; ഇത്തവണ പുതിയ റോളിൽ

ക‍ഴിഞ്ഞ വർഷം ലീ​ഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ സ്പിന്നർ ഇത്തവണ കളിക്കാരനായിട്ടല്ല, മറിച്ച് പുതിയ റോളിലാണ് എത്തുന്നത്

ചെന്നൈ സൂപ്പർ കിങ്സിന്റെയും രാജസ്ഥാൻ റോയൽസിന്റെയും മുൻ താരം രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ക‍ഴിഞ്ഞ വർഷം ലീ​ഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ സ്പിന്നർ ഇത്തവണ കളിക്കാരനായിട്ടല്ല, മറിച്ച് പുതിയ റോളിലാണ് എത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിൽ കമന്റേറ്ററായാണ് അശ്വിന്റെ റീ എൻട്രി.

ഐപിഎൽ ബ്രോഡ്കാസ്റ്റർമാർ പുറത്തുവിട്ട കമന്റേറ്റർമാരുടെ പട്ടികയിൽ ഹിന്ദി വിഭാഗത്തിലാണ് അശ്വിൻ ഉൾപ്പെട്ടിരിക്കുന്നത്. സുനിൽ ഗവാസ്കർ, സുരേഷ് റെയ്‌ന, ഹർഭജൻ സിങ് എന്നീ പ്രമുഖ താരങ്ങൾക്കൊപ്പമായിരിക്കും അശ്വിനുമുണ്ടായിരിക്കുക.

🚨 RAVICHANDRAN ASHWIN IN IPL 2026 🚨Ravichandran Ashwin set to do Hindi commentary on JioHotstar for IPL 2026. 🔥🎙️ pic.twitter.com/KAkhhe4P8J

2025 ഓഗസ്റ്റ് 27നാണ് അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമാണ്. സിഎസ്കെ രണ്ട് തവണ കിരീടം നേടിയപ്പോഴും അശ്വിൻ ടീമിന്റെ ഭാഗമായിരുന്നു. സിഎസ്കെയ്ക്ക് പുറമെ പഞ്ചാബ് കിംഗ്സ്, റൈസിംഗ് പൂനെ സൂപ്പർജയന്റ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ അഞ്ച് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം സീസണ് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെ പുതിയ സീസണ് തിരിതെളിയും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

Content Highlights: Ravichandran Ashwin's Re-entry, To Take Up New Role In IPL 2026

To advertise here,contact us