ഞാൻ 'അര ക്യാപ്റ്റന്മാ'രോട് സംസാരിക്കാറില്ല; ഇഷാനെ ട്രോളി ശുഭ്മൻ ഗില്‍, രസകരമായ വീഡിയോ വൈറല്‍

ഇഷാന്‍ കിഷാനെ കളിയാക്കുന്ന ഗില്ലിന്റെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ വൈറലായി ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും തമ്മിലുള്ള വീഡിയോ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടക്കാല ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഉറ്റസുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഇഷാന്‍ കിഷാനെ കളിയാക്കുന്ന ഗില്ലിന്റെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോയില്‍ ഇഷാനെ 'അര ക്യാപ്റ്റ'നെന്ന് വിളിച്ചാണ് ഗില്‍ കളിയാക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്കുമൂലം സീസണിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇഷാന്‍ കിഷാന്‍ സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇഷാന്‍ കിഷന് ഉപദേശങ്ങള്‍ നല്‍കാന്‍ അവതാരിക ഗില്ലിനോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ താന്‍ മുഴുവനായും ക്യാപ്റ്റനായവര്‍ക്കു മാത്രമേ ഉപദേശങ്ങള്‍ നല്‍കൂ എന്നാണ് ഗില്‍ പറയുന്നത്. അര ക്യാപ്റ്റന്മാര്‍ക്കൊന്നും ഉപദേശങ്ങള്‍ നല്‍കാറില്ലെന്ന് ഗില്‍ പറയുമ്പോള്‍ താന്‍ ഉപദേശങ്ങള്‍ സ്വീകരിക്കാറില്ലെന്നും താന്‍ ചാമ്പ്യനാണെന്നും ഇഷാന്‍ പറയുന്നുണ്ട്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

POV: You and your best friend are leading your teams in the #TATAIPL 2026! 🤩🏏The banter was 💯 when Ishan Kishan and Shubman Gill caught up at #CaptainsDay 🤩1 day to go! #TATAIPL 2026 👉 #RCBvSRH | SAT, 28th MAR, 5:30 PM pic.twitter.com/lO6yKVBVIS

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം സീസണ് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെ പുതിയ സീസണ് തിരിതെളിയും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

Content Highlights: 'half Captain'; Shubman Gill Trolls Ishan Kishan, Video Goes Viral

To advertise here,contact us