ഇതെന്ത് മറിമായം!; PSL മത്സരത്തിനിടെ വെള്ളപ്പന്ത് പിങ്കായി; ഞെട്ടിയെന്ന് ലബുഷെയ്ൻ

പാകിസ്താൻ സൂപ്പർ ലീഗ് എന്നും വാർത്തകളിൽ ഇടംപിടിക്കാറുള്ളത് ചില അസാധാരണ സംഭവങ്ങൾ കൊണ്ടാണ്.

പാകിസ്താൻ സൂപ്പർ ലീഗ് എന്നും വാർത്തകളിൽ ഇടംപിടിക്കാറുള്ളത് ചില അസാധാരണ സംഭവങ്ങൾ കൊണ്ടാണ്. ഇത്തവണ ആദ്യ ദിനം തന്നെ അത്തരത്തിൽ ഒരു സംഭവമുണ്ടായി. ഇന്നലെ നടന്ന ലാഹോർ ഖലന്ദേഴ്സും ഹൈദരാബാദ് കിംഗ്‌സ്‌മെനും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഉപയോഗിച്ച വെള്ള പന്ത് മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ പിങ്ക് നിറമായി മാറിയതാണ് ഇത്.

ഈ അപ്രതീക്ഷിത സംഭവം ആരാധകരെയും കളിക്കാരെയും അമ്പയർമാരെയും ഒരുപോലെ കുഴപ്പിച്ചു. പന്തുകളുടെയും ജേഴ്സികളുടെയും ഗുണനിലവാരവും ഇതോടപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.

पाकिस्तान का हर दूसरे दिन मजाक उड़ाता रहता है😘इस बार उनका मजाक PSL में उड़ रहा है हुआ कुछ ऐसा कल के उद्घाटन मैच में व्हाइट बॉल कुछ ही समय बाद पिंक कलर में बदल गई अंपायर ने बाल को देखा तो पता चला कि खिलाड़ी की जर्सी से ball से रगड़ना के कारण जर्सी का कलर ही हट गया😛सोशल… pic.twitter.com/ediRvrDwUn

കളി തുടങ്ങി ഏതാനും ഓവറുകൾ കഴിഞ്ഞപ്പോഴേക്കും പന്തിന്‍റെ നിറം പതുക്കെ മാറിത്തുടങ്ങി. വെളുത്ത നിറത്തിലുള്ള പന്ത് ക്രമേണ ചുവപ്പായി മാറുന്നത് കണ്ട ഹൈദരാബാദ് നായകൻ മാർനസ് ലബുഷെയ്ൻ ഉടൻ തന്നെ അമ്പയറെ സമീപിച്ച് കാര്യം തിരക്കി.

പന്തിന് പിന്നിൽ ദുരൂഹതകളൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. ഹൈദരാബാദ് കിംഗ്‌സ്‌മെൻ താരങ്ങൾ ധരിച്ചിരുന്ന മെറൂൺ നിറത്തിലുള്ള ജേഴ്സിയിൽ നിന്നുള്ള ചായം പന്തിലേക്ക് പടർന്നതായിരുന്നു കാരണം. പന്ത് മിനുസപ്പെടുത്തുന്നതിനായി താരങ്ങൾ ജേഴ്സിയിൽ ഉരസിയപ്പോൾ നിറം പന്തിലേക്ക് പകരുകയായിരുന്നു.

🚨🚨Marnus Labuschagne on the change of ball color"I did say to the umpires after the second over, What’s going on? The ball is red, it must be from the clothes or something like that. I’ve never seen anything like pic.twitter.com/VHSXouHZYx

ബാറ്റിന്‍റെ പെയിന്‍റെ പാഡിലെ നിറമോ പന്തിൽ പറ്റിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വസ്ത്രത്തിൽ നിന്ന് നിറം പടരുന്നത് ആദ്യമായാണെന്ന് ലബുഷെയ്ൻ കൂട്ടിിച്ചേർത്തു. മത്സരത്തിൽ ലാഹോർ ഖലന്ദേഴ്സ് ഹൈദരാബാദ് കിംഗ്‌സ്‌മെനെ 69 റൺസിന് തോൽപ്പിച്ചു.

Content Highlights:psl cricket ball turns pink marnus labuschagne reaction

To advertise here,contact us