പത്ത് ടീമുകളിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനാര്?; ശ്രേയസിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം

പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ഐ പി എൽ പത്തൊമ്പതാം സീസണിന് തുടക്കമാകാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണുള്ളത്. മാർച്ച് 28നാണ് സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സും ഹൈദരാബാദുമാണ് ആദ്യ മത്സരം.

ഇപ്പോഴിതാ ടൂർണമെന്റിന് മുന്നോടിയായി ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ശ്രേയസ് തന്ത്രപരമായി മികച്ചവനും തീരുമാനങ്ങളിൽ കൂടുതൽ വ്യക്തതയും ഉള്ള താരമാണെന്ന് അഭിനവ് പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കാനും സഹതാരങ്ങളെ പ്രചോദിപ്പിക്കാനും ശ്രേയസിന് പ്രത്യേക മിടുക്കുണ്ട്. അതുകൊണ്ട് തന്നെ പത്ത് ക്യാപ്റ്റന്മാരിൽ എന്റെ ചോയിസ് ശ്രേയസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ പഞ്ചാബിനെയടക്കം മൂന്ന് ടീമുകളുടെ ശ്രേയസ് നയിച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരം ക്യാപ്റ്റനായ മറ്റ് രണ്ട് ടീമുകൾ. ഡൽഹിയെ ആദ്യമായി ഐ പി എൽ ഫൈനലിൽ എത്തിച്ചും കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ചും ക്യാപ്റ്റൻസി തെളിയിച്ചു.

കെ കെ ആറിനെ കിരീടമണിയിച്ച തൊട്ടടുത്ത സീസണിലാണ് ശ്രേയസ് പഞ്ചാബിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ടീമിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ താരം പഞ്ചാബിനെ ഫൈനലിൽ എത്തിച്ചിരുന്നു. ഫൈനലിൽ കൊൽക്കത്തയോട് തോറ്റെങ്കിലും ശ്രേയസിന് കീഴിലുള്ള പഞ്ചാബ് കിങ്സിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

Content Highlights:ipl 2026 abhinav mukund picks shreyas iyer as best captain

To advertise here,contact us