IPL ആരംഭിക്കാൻ 2 ദിവസം മാത്രം; ആർസിബിക്ക് വീണ്ടും തിരിച്ചടി, സ്റ്റാർ പേസർക്ക് സീസൺ നഷ്ടമായേക്കും

ടൂർണമെന്റ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആർസിബിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്

IPL ആരംഭിക്കാൻ 2 ദിവസം മാത്രം; ആർസിബിക്ക് വീണ്ടും തിരിച്ചടി, സ്റ്റാർ പേസർക്ക് സീസൺ നഷ്ടമായേക്കും
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണ് ആരംഭമാവുകയാണ്. മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാവുക. ഇപ്പോഴിതാ ടൂർണമെന്റ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആർസിബിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ആർസിബിയുടെ സ്റ്റാർ പേസറും ശ്രീലങ്കൻ‌ താരവുമായ നുവാൻ തുഷാരയ്ക്ക് ആ സീസൺ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുഷാരയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എൻഒസി അനുവദിക്കാത്തതാണ് ആർ‌സിബിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. കർശന ഫിറ്റ്നസ് പരിശോധയ്ക്ക് ശേഷം മാത്രമാണ് നിലവിൽ ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് എൻഒസി അനുവദിക്കുന്നത്.

പൂർണ്ണ ഫിറ്റ്നസില്ലാത്ത താരങ്ങൾക്ക് ഫ്രാഞ്ചെെസി ലീഗ് കളിക്കാൻ അനുമതി നൽകേണ്ടെന്നാണ് ശ്രീലങ്കൻ ബോർഡിന്റെ തീരുമാനം. അതുകൊണ്ടുതന്നെ പൂർണ്ണ ഫിറ്റ്നസില്ലാത്ത നുവാൻ തുഷാരക്ക് എൻഒസി നൽകേണ്ടെന്ന തീരുമാനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എടുത്തിരിക്കുന്നത്. ജോഷ് ഹേസൽവുഡിന് ആദ്യ മത്സരങ്ങൾ നഷ്ടമാവുന്ന സാഹചര്യത്തിൽ‌ ശ്രീലങ്കൻ പേസറുടെയും അഭാവം ആർസിബിയെ സംബന്ധിച്ച് കനത്ത പ്രഹരമായി മാറിയിട്ടുണ്ട്.

Content Highlights: Big Blow FOR RCB; Sri Lanka's Nuwan Thushara's SLC Denies NOC For IPL 2026: Report

dot image
To advertise here,contact us
dot image