തലസ്ഥാനം വീണ്ടും ക്രിക്കറ്റ് ആരവങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക.
2026-27 സീസണുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ എന്നീ ടീമുകളാണ് 2026-27 സീസണുകളില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. 22 മത്സരങ്ങള്‍ ഇന്ത്യയിലെ 17 നഗരങ്ങളിലായാണ് നടക്കുക.
Presenting the fixtures for #TeamIndia's (Senior Men) international home season 2026-27 🗓️ 👉It all begins with the limited-overs series against West Indies in September 2026 👌 pic.twitter.com/7qCnMiShvB
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പരയിലുള്ളത്. സെപ്റ്റംബർ 27 നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഞായറാഴ്ച കൂടിയായതിനാൽ തിരുവനന്തപുരത്തേക്ക് ആരാധകരുടെ വലിയ പ്രവാഹം തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.
രണ്ടാം ഏകദിനം സെപ്റ്റംബർ 30ന് ഗുവാഹത്തിയിൽ വെച്ച് നടക്കുമ്പോൾ ഒക്ടോബർ മൂന്നിന് ഛത്തീസ്ഗഢിൽ മൂന്നാം ഏകദിനവും നടക്കും. ഒക്ടോബർ ആറ് മുതൽ 17 വരെയുള്ള ദിവസങ്ങളിലായാണ് ടി20 പരമ്പര നടക്കുക.
Content Highlights: BCCI announces India’s 2026-27 home fixtures, IND vs WI first ODI at Thiruvananthapuram