'ദൈവ പദ്ധതിയുടെ പുതിയ അധ്യായം'; റിങ്കുവിനെ വൈസ് ക്യാപ്റ്റനായി അവതരിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി അവതരിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി അവതരിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെറ്ററന്‍ താരവും നായകനുമയ അജിന്‍ക്യ രഹാനെയുടെ ഡെപ്യൂട്ടിയായി താരത്തെ കെകെആര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ക്കായി ഒരുക്കിയ നൈറ്റ്‌സ് അണ്‍പ്ലഗ് പരിപാടിയിലാണ് പ്രഖ്യാപിച്ചത്.

God’s plan has a new chapter ✨ pic.twitter.com/2Gsy55mipi

'ദൈവ പദ്ധതിയുടെ പുതിയ അധ്യായം' എന്ന കുറിപ്പോടെ ടീം റിങ്കുവിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ക്ലബ് എക്‌സ് പേജില്‍ ആഘോഷിച്ചു. 2018 മുതല്‍ കെകെആറിനൊപ്പമുള്ള റിങ്കു ബെഞ്ചില്‍ നിന്നു മധ്യനിരയുടെ കരുത്തായി മാറിയ താരമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫിനിഷര്‍ റോളിലേക്കും കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള യാത്ര റിങ്കുവിനെ എത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികവോടെ കളിച്ച റിങ്കുവിന്റെ തലവര മാറിയത് 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയ വിജയത്തിലേക്ക് കെകെആറിനെ നയിച്ചതോടെയാണ്. തുടരെ അഞ്ച് സിക്‌സുകള്‍ പറത്തിയാണ് താരം ടീമിനു ത്രില്ലര്‍ വിജയം സമ്മാനിച്ചത്.

കഴിഞ്ഞ സീസണില്‍ താരം 206 റണ്‍സ് സ്‌കോര്‍ ചെയ്തു. അതോടെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ തന്നെ നിലനിര്‍ത്തി. 13 കോടിയ്ക്കാണ് ടീം റിങ്കുവിനെ നിലനിര്‍ത്തിയത്.

പുതിയ സീസണില്‍ ടി20 ലോക ചാംപ്യനായാണ് താരം ടീമിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മികച്ച ഫീല്‍ഡിങുമായി താരം കളം വാഴുകയും ചെയ്തു. ലോകകപ്പില്‍ മികച്ച ചില ക്യാച്ചുകള്‍ റിങ്കു എടുത്തിരുന്നു.

Captain. Vice-Captain. Sorted 😌💜 pic.twitter.com/reeySu1chL

റിങ്കുവിന്റെ അച്ഛന്‍ ഖന്‍ചന്ദ് സിങ് ലോകകപ്പിനിടെയാണ് മരിച്ചത്. ആ ആഘാതത്തിനിടയിലും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ തീര്‍ന്നതിനു പിന്നാലെ റിങ്കു ഇന്ത്യന്‍ ക്യാപിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ആത്മധൈര്യത്തെ പരിശീലകന്‍ ഗൗതം ഗംഭീര്‍ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.

Content Highlights: rinku singh appointed kkr vice captain ipl 2026 gods plan

To advertise here,contact us