ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനിടയിൽ പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച ഹൈദരാബാദിൽ നടന്ന ഇൻട്രാ സ്ക്വാഡ് പോരാട്ടത്തിടെയുണ്ടായ നാടകീയ സംഭവങ്ങളാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഹൈദരാബാദിന്റെ താൽക്കാലിക ക്യാപ്റ്റൻ ഇഷാൻ കിഷനെ പുറത്താക്കിയതിന് പിന്നാലെ സഹതാരം വളരെ അഗ്രസീവായി പെരുമാറുന്നതാണ് വീഡിയോയിലുള്ളത്.
ഇഷാന്റെ വിക്കറ്റെടുത്ത അൺക്യാപ്പ്ഡ് താരം സീഷാൻ അൻസാരിയാണ് ഗ്രൗണ്ടില്‍ ടീം സ്പിരിറ്റ് വിട്ട് പെരുമാറിയത്. മികച്ച ഫോമിലുള്ള ഇഷാന് ബോളർ സീഷാന്‍ അന്‍സാരിയെ തുടരെ ബൗണ്ടറി കടത്തുകയായിരുന്നു. ആദ്യ നാല് പന്തില്‍ രണ്ട് സിക്സറും രണ്ട് ബൗണ്ടറിയും നേടിയ ഇഷാന്റെ വിക്കറ്റ് നേടിയ സീഷാന്റെ ആവേശം അതിരുകടക്കുകയായിരുന്നു.
Send off to Ishan Kishan 🤯During the intra squad match today, Zeeshan Ansari, a bowler for Sunrisers Hyderabad, was seen giving a send off to his own captain Ishan Kishan after dismissing him.The team atmosphere doesn’t seem to be very good. pic.twitter.com/3b75QtTh3F
സീഷാന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ സ്ക്വയര്‍ ലെഗില്‍ അനായാസ ക്യാച്ച് നല്‍കിയാണ് ഇഷാന് പുറത്തായത്. പവലിയനിലേക്ക് വിരല്‍ചൂണ്ടി പുറത്തുപോവാനാണ് ബോളര്‍ ആംഗ്യം കാണിച്ചത്. ചിരിച്ചുകൊണ്ടാണ് ഇഷാന് ഇതിനോട് പ്രതികരിച്ചതും പവലിയനിലേക്ക് മടങ്ങിയതും. എന്നാൽ വീഡിയോ പ്രചരിച്ചതോടെ സൺറൈസേഴ്സിന്റെ താരങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടോയെന്ന് ചോദിക്കുകയാണ് ആരാധകർ.
അടുത്തിടെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെ താൽക്കാലിക ക്യാപ്റ്റനായി ഇഷാനെ നിയമിച്ചിരുന്നു. സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളില്‍ അദ്ദേഹമാണ് ടീമിനെ നയിക്കുക. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റനും ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിന് തുടക്കത്തിലെ കുറച്ചു മത്സരങ്ങള്‍ നഷ്ടമായതോടെയാണ് ഇഷാനെ പകരം ചുമതലയേല്‍പ്പിച്ചത്.
Content Highlights: Ishan Kishan Receives Fiery Send-Off From Teammate During SRH intra-squad game