കാമുകി മഹികയ്ക്ക് കോടിക്കണക്കിന് രൂപയുടെ അത്യാഡംബര കാർ സമ്മാനിച്ച് ഹാർദിക്; അമ്പരന്ന് ആരാധകർ

മഹിക ശർമയ്ക്കൊപ്പം മുംബൈ തെരുവുകളിലൂടെ താരം നടത്തിയ റൈഡിന്റെ വീഡിയോയും ഇപ്പോൾ വൈറലാണ്

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ കാമുകി മഹിക ശർമയ്ക്ക് അത്യാഡംബര കാർ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. പുതിയ കാറിന്‍റെ പൂജ നടത്തുന്ന മഹികയുടെ വീഡിയോ ഹാർദിക് പങ്കുവെച്ചതോടെയാണ് വൻ വിലയുള്ള സമ്മാനത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. കാറിനുള്ളിലിരുന്ന് ഹാർദിക് തന്നെയാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതെന്നാണ് വീഡിയോയിൽനിന്നു വ്യക്തമാകുന്നത്.

12 കോടി രൂപയോളം വിലമതിക്കുന്ന ബ്രാൻഡ് ന്യൂ ഫെരാരി 12 സിലിണ്ട്രി (Ferrari 12Cilindri)യാണ് ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റൈൽ ഐക്കൺ ഓൾറൗണ്ടറായ ഹാർദിക് മഹികയ്ക്കായി വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏറ്റവും പുതിയതായി ഇറങ്ങിയ ഫെരാരിയിൽ കാമുകി മഹിക ശർമ്മയ്ക്കൊപ്പം മുംബൈ തെരുവുകളിലൂടെ താരം നടത്തിയ റൈഡിന്റെ വീഡിയോയും ഇപ്പോൾ വൈറലാണ്.

Hardik Pandya’s girlfriend Mahieka Sharma is performing a pooja for his new Ferrari 12Cilindri.❤️ pic.twitter.com/uuCc1kzVMY

നേരത്തെ തന്റെ മുൻഭാര്യ നതാഷയ്ക്കും മകൻ അഗസ്ത്യയ്ക്കുമായി നാല് കോടി രൂപയുടെ ലാൻഡ് റോവർ ഡിഫൻഡർ ഹാർദിക് സമ്മാനമായി നൽകിയിരുന്നു. ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിനെ നയിക്കാനൊരുങ്ങുന്ന ഹാർദിക്കിന് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ഫെരാരി ഒരു ശുഭസൂചനയാണെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രതികരണങ്ങൾ.

Content Highlights: Hardik Pandya gifts New Luxury Car Ferrari 12Cilindri to Girlfriend Mahieka Sharma

To advertise here,contact us