പാണ്ഡ്യ ബ്രദേഴ്സിനിടയിൽ അകൽച്ചയോ? ഹാര്‍ദിക്കിന്റെ വിജയത്തില്‍ ക്രുനാലിന് മൗനം! കാരണം മഹികയെന്ന് ആരാധകർ

ക്രുനാൽ പുലർത്തുന്ന മൗനം സഹോദരനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണെന്നാണ് വിലയിരുത്തുന്നത്

പാണ്ഡ്യ ബ്രദേഴ്സിനിടയിൽ അകൽച്ചയോ? ഹാര്‍ദിക്കിന്റെ വിജയത്തില്‍ ക്രുനാലിന് മൗനം! കാരണം മഹികയെന്ന് ആരാധകർ
dot image

2026 ടി20 ലോകകപ്പിൽ ഇന്ത്യ ചരിത്രവിജയം നേടിയതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയും സഹോദരൻ ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള അകൽച്ച സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. തുടർച്ചയായി രണ്ട് തവണയും ടി20 ലോകകിരീടം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് എം എസ് ധോണിയടക്കമുള്ള പ്രമുഖരെല്ലാം പോസ്റ്റുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ സഹോദരനായ ഹാർദിക്കിന്റെ നേട്ടത്തിൽ‌ ക്രുനാൽ ഒരു പോസ്റ്റുപോലും പങ്കുവെക്കാത്തതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

ഹാർദിക്കിന്റെ കരിയറിലെ നേട്ടങ്ങളിൽ എന്നും അഭിമാനിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തിരുന്നവരാണ് സഹോദരൻ ക്രുനാൽ പാണ്ഡ്യയും ഭാര്യ പംഖുരി ശർമയും. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷവും ഹാർദിക്കിന് വേണ്ടി വളരെ ഹൃദയസ്പർശിയായ വലിയ പോസ്റ്റ് ക്രുനാൽ പങ്കുവെച്ചത് വൈറലായിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയതിന് ശേഷം ആരാധകരുടെ രോഷത്തിനും പരിഹാസത്തിനും ഇരയായ ഹാർദിക്കിന്റെ തിരിച്ചുവരവാണ് 2024 ലോകകപ്പിൽ കാണാനായത്.

2024 ഫൈനലിലടക്കം നിർണായക പ്രകടനം പുറത്തെടുത്ത ഹാർദിക് ലോകകപ്പിന് ശേഷം ആരാധകരുടെ ഹീറോയായി മാറുകയും ചെയ്തു. മാസങ്ങൾ നീണ്ട മോശം അനുഭവങ്ങൾക്ക് ശേഷം ഹാർദിക്കിനെ ആരാധകർ സ്നേഹിക്കുന്നതുകാണുമ്പോൾ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വൈകാരികമായ പോസ്റ്റിൽ ക്രുനാൽ കുറിച്ചിരുന്നു.

Hardik Pandya and Krunal Pandya
ഹാർദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും

എന്നാൽ ഇപ്പോഴത്തെ നേട്ടത്തിൽ ക്രുനാൽ ഒരു പ്രതികരണവും നടത്താത്തതാണ് ആരാധകരെ ആശങ്കയിലാക്കിയത്. ക്രുനാൽ പുലർത്തുന്ന മൗനം സഹോദരനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണെന്നാണ് വിലയിരുത്തുന്നത്. പാണ്ഡ്യ ബ്രദേഴ്സ് തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം ഹാർദിക്കിന്‍റെ പുതിയ പ്രണയബന്ധമാണെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. ഹാർദിക്കിന്റെ പുതിയ പെൺസുഹൃത്തായ മഹിക ശർമ ടൂർണമെന്‍റിലുടനീളം ഹാർദിക്കിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

മോഡലും നടിയുമായ മഹിക, ഹാർദിക്കിന്റെയും മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിന്റെയും മകൻ അഗസ്ത്യയ്ക്കൊപ്പം സ്റ്റേഡിയത്തിൽ ഇരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. മഹിക ജീവിതത്തിലേക്ക് വന്നതിന് ശേഷം താൻ വിജയങ്ങൾ മാത്രമാണ് കാണുന്നതെന്ന് ലോകകപ്പ് നേട്ടത്തിനുശേഷം ഹാര്‍ദിക് പറഞ്ഞിരുന്നു. അവൾ എന്‍റെ ലക്കി ചാം ആണ്, എന്‍റെ മിസ്സിസ് ആണ് എന്നായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം.

സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷാ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം അടുത്തയിടെയാണ് യോഗ ട്രെയിനറും മോഡലുമായ മഹികയുമായി ഹാര്‍ദിക് പ്രണയത്തിലാവുന്നത്. കഴിഞ്ഞവർഷം നടാഷയുമായി പിരിഞ്ഞതിനുശേഷം ഹാര്‍ദികിന്റെ പ്രണയത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒക്ടോബറിലാണ് മഹികയുമായുള്ള പ്രണയബന്ധം ഹാര്‍ദിക് തന്നെ പരസ്യപ്പെടുത്തുകയായിരുന്നു. 32–ാം ജന്മദിനത്തോടനുബന്ധിച്ച് മഹികയ്ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഹാർദിക് പങ്കിട്ടത്.

Content Highlights: T20 World Cup 2026: is there a rift between Hardik and Krunal Pandya, is it new girlfriend Maheika

dot image
To advertise here,contact us
dot image