ഐപിഎല്ലിന്റെ ആദ്യഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരം ചിന്നസ്വാമിയില്‍

ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ

ലോകകപ്പ് ആവേശത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകർ ഇനി ഐപിഎല്ലിന്‍റെ ആവേശത്തിലേക്കും. ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെയുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട പട്ടിക മാത്രം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂർണ്ണ ഫിക്‌സ്ചർ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരു, മുംബൈ, ​ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുന്നത്.

🚨 News 🚨Presenting the schedule for the first 20 matches of #TATAIPL 2026, to be played from March 28 to April 12, 2026 🗓️Full schedule will be announced once poll dates are announced for three states set to undergo State Assembly elections.More details ▶️… pic.twitter.com/8Iq492v8TE

ടൂർണമെന്റിലെ രണ്ടാമത്തെ മത്സരം മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങള്‍ ആദ്യ വാരാന്ത്യത്തില്‍ ഉണ്ടായിരിക്കില്ല. അതേസമയം, ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളും കർണാടക സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അനുമതിക്ക് വിധേയമാണ്. കഴിഞ്ഞ സീസണിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. വേദി ഒരുക്കങ്ങൾ വിലയിരുത്താൻ ഈ മാസം 13ന് യോഗം ചേരും.

മാർച്ച് 30നാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം. രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ സീസണിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്. ഇത്തവണ ചെന്നൈ ജേഴ്സിയിൽ കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിനിറങ്ങുക മുൻ ക്ലബ്ബായ രാജസ്ഥാൻ റോയൽ‌സിനെതിരെയാണെന്ന പ്രത്യേകതയുമുണ്ട്.

ഐപിഎല്‍ മത്സരങ്ങളുടെ ആദ്യ ഷെഡ്യൂള്‍

  • മാര്‍ച്ച് 28: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ചിന്നസ്വാമി സ്റ്റേഡിയം (രാത്രി 7:30)
  • മാര്‍ച്ച് 29: മുംബൈ ഇന്ത്യന്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - വാംഖഡെ സ്റ്റേഡിയം (രാത്രി 7:30)
  • മാര്‍ച്ച് 30: രാജസ്ഥാന്‍ റോയല്‍സ് vs ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ബര്‍സാപാര സ്റ്റേഡിയം, ഗുവാഹത്തി (രാത്രി 7:30)
  • മാര്‍ച്ച് 31: പഞ്ചാബ് കിങ്സ് vs ഗുജറാത്ത് ടൈറ്റന്‍സ് - മുല്ലാന്‍പൂര്‍ (രാത്രി 7:30)
  • ഏപ്രില്‍ 1: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് - ഏകന സ്റ്റേഡിയം (രാത്രി 7:30)
  • ഏപ്രില്‍ 2: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ഈഡന്‍ ഗാര്‍ഡന്‍സ് (രാത്രി 7:30)
  • ഏപ്രില്‍ 3: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് vs പഞ്ചാബ് കിങ്സ് - ചെന്നൈ (രാത്രി 7:30)
  • ഏപ്രില്‍ 4: ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി (വൈകുന്നേരം 3:30)
  • ഏപ്രില്‍ 4: ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ റോയല്‍സ് - അഹമ്മദാബാദ് (രാത്രി 7:30)
  • ഏപ്രില്‍ 5: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് - ഹൈദരാബാദ് (വൈകുന്നേരം 3:30)
  • ഏപ്രില്‍ 5: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ബെംഗളൂരു (രാത്രി 7:30)
  • ഏപ്രില്‍ 6: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs പഞ്ചാബ് കിങ്സ് - ഈഡന്‍ ഗാര്‍ഡന്‍സ് (രാത്രി 7:30)
  • ഏപ്രില്‍ 7: രാജസ്ഥാന്‍ റോയല്‍സ് vs മുംബൈ ഇന്ത്യന്‍സ് - ഗുവാഹത്തി (രാത്രി 7:30)
  • ഏപ്രില്‍ 8: ഡല്‍ഹി ക്യാപിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് - ഡല്‍ഹി (രാത്രി 7:30)
  • ഏപ്രില്‍ 9: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് - ഈഡന്‍ ഗാര്‍ഡന്‍സ് (രാത്രി 7:30)
  • ഏപ്രില്‍ 10: രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുവാഹത്തി (രാത്രി 7:30)
  • ഏപ്രില്‍ 11: പഞ്ചാബ് കിങ്സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - മുല്ലാന്‍പൂര്‍ (വൈകുന്നേരം 3:30)
  • ഏപ്രില്‍ 11: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് - ചെന്നൈ (രാത്രി 7:30)
  • ഏപ്രില്‍ 12: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs ഗുജറാത്ത് ടൈറ്റന്‍സ് - ലക്‌നൗ (വൈകുന്നേരം 3:30)
  • ഏപ്രില്‍ 12: മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - മുംബൈ (രാത്രി 7:30)

Content Highlights: IPL 2026 schedule for Phase 1 now out, kickoff from 28th March

To advertise here,contact us