അന്ന് കളിക്കാരനായി, ഇന്ന് പരിശീലകനായി; അപൂർവ നേട്ടവുമായി ഗൗതം ഗംഭീർ

ടി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതോടെ പരിശീലകൻ ഗൗതം ഗംഭീറിന് കൈവന്നത് അപൂർവ നേട്ടം

ടി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതോടെ പരിശീലകൻ ഗൗതം ഗംഭീറിന് കൈവന്നത് അപൂർവ നേട്ടം. 2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമ്പോൾ ഓപ്പണറുടെ റോളിൽ ഗംഭീറുണ്ടായിരുന്നു. ഫൈനലിൽ 54 പന്തിൽ 75 റൺസുമായി ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. ടൂർണമെന്റിൽ ഏഴ് കളിയിൽനിന്ന് 227 റൺസെടുത്തു. മൂന്ന് അർധ സെഞ്ച്വറികളും നേടി. മൊത്തം റൺവേട്ടയിൽ രണ്ടാമതായിരുന്നു.

അന്നത്തെ കിരീടനേട്ടത്തിൻ്റെ ഓർമ്മയിൽ ഡഗ്ഔട്ടിലിരുന്ന ഗംഭീറിന് ഇന്നലെ മറ്റൊരു വിജയമധുരം കൂടി നുണയാനായി. പരിശീലകച്ചുമതലയേറ്റടുത്ത ശേഷം ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് കിരീടം എന്നിവയും ഇന്ത്യയ്ക്ക് നേടികൊടുക്കാനായി.

കളിക്കാരനെന്ന നിലയിൽ ഏകദിന ലോകകപ്പ് ഫൈനലിലും ഗംഭീറിന് മികച്ച റെക്കോഡാണുള്ളത്. 2011 ഏകദിന ലോകകപ്പ് ജയിച്ച ടീമിലും ഗംഭീറുണ്ട്. ഫൈനലിൽ 112 പന്തിൽ 97 റൺസുമായി നിർണായകപങ്ക് വഹിച്ചു. ഏതായാലും 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ഗംഭീർ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: gautam gambhir rare record world cup winner player and coach

To advertise here,contact us