ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്ജുന് ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ, കായിക, സിനിമ, വ്യവസായ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ അര്ജുന് ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വിവാഹാഘോഷങ്ങൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയാണ് അർജുൻ ആരാധകരെ ഞെട്ടിച്ചത്. ഡി.വൈ പാട്ടീൽ ടി20 കപ്പ് സെമിഫൈനലിൽ കളിക്കാനാണ് അർജുൻ എത്തിയത്.
മത്സരത്തിൽ ഡി.വൈ പാട്ടീൽ ബ്ലൂ ടീമിനായി അർജുൻ പാഡണിഞ്ഞു. മുംബൈ കസ്റ്റംസിനെതിരായ മത്സരത്തിൽ പക്ഷേ അർജുന് തിളങ്ങാനായില്ല. 14 പന്തിൽ 9 റൺസ് മാത്രമാണ് താരം നേടിയത്. എറിഞ്ഞ ഏക ഓവറിൽ 20 റൺസ് വഴങ്ങുകയും ചെയ്തു. മത്സരത്തിൽ അർജുന്റെ ടീം അഞ്ച് വിക്കറ്റിന് തോറ്റു. വിവാഹത്തിന്റെ തലേദിവസം കാനറ ബാങ്കിനെതിരായ ലീഗ് മത്സരത്തിലും അർജുൻ കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
Content Highlights: T20 worldcup 2026; arjun tendulkar skips honeymoon for dy patil t20 cup semifinal