കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും

മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് വൻ റെക്കോർഡുകൾ.

ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സടിച്ച് വെടിക്കെട്ട് അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് വൻ റെക്കോർഡുകൾ.

ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡാണ് സഞ്ജു മംബൈയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കൊഹ്‌ലി നേടിയ 89 റണ്‍സിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്.

വെറും നാലു മത്സരങ്ങളില്‍ നിന്ന് 16 സിക്സറുകള്‍ പറത്തിയും താരം റെക്കോർഡിട്ടു. 024ലെ ടി20 ലോകകപ്പില്‍ 15 സിക്സുകള്‍ പറത്തിയ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഈ ലോകകപ്പില്‍ 15 സിക്സുകള്‍ പറത്തിയ ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്.

വെറും നാല് ഇന്നിങ്സിൽ 77 ആവറേജിലും 201 സ്ട്രൈക്ക് റേറ്റിലും അടിച്ച 232 റൺസ് സഞ്ജുവിനെ ടൂർണമെന്റിലെ ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിലെത്തിച്ചിട്ടുണ്ട്. എല്ലാവരും എട്ട് മത്സരം വരെ കളിച്ചിടത്താണ് ഇതെന്നുമോർക്കണം.

Content Highlights:  t20 worldcup 2026; sanju samson records in india vs england semifinal

To advertise here,contact us