ടി 20 ലോകകപ്പ് ഇംഗണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി.
മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റൻ ടോട്ടലിലേക്ക് നയിച്ചത്. 42 പന്തുകൾ നേരിട്ട് ഏഴ് സിക്സറും എട്ട് ഫോറുകളും അടക്കം 89 റൺസ് നേടി പുറത്തായി. ഇഷാൻ കിഷൻ 18 പന്തിൽ രണ്ട് സിക്സറും നാല് ഫോറുകളും അടക്കം 39 റൺസ് നേടി. ശിവം ദുബെ 25 പന്തിൽ നാല് സിക്സറും ഒരു ഫോറും അടക്കം 43 റൺസ് നേടി.
സൂര്യകുമാർ യാദവ് ആറ് പന്തിൽ 11 റൺസും ഹാർദിക് 12 പന്തിൽ 27 റൺസും തിലക് ഏഴ് പന്തിൽ 21 റൺസും നേടി. ഒമ്പത് റൺസ് മാത്രമെടുത്ത അഭിഷേക് മാത്രമാണ് തിളങ്ങാതിരുന്നത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽ ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ തിരിച്ചെത്തി.
Content Highlights :india-vs-england-semifinal-huge-total-sanju-samson-batting