

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ഈഡൻ ഗാർഡൻസിൽ തകർത്തടിച്ച് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതിന് പിന്നാലെ സഞ്ജു സാംസണിന് അഭിനന്ദനപ്പെരുമഴ. അൻപതു പന്തിൽ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
സഞ്ജുവിന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുത്ത താരത്തെ മലയാളികളും ആഘോഷമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുള്ള കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. നോക്കാം ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ.
Bursting with pride and relief for @IamSanjuSamson after his superlative innings in today’s virtual quarterfinal against the WestIndies. I had suffered for him as earlier setbacks saw him lose his place in the side. Today he showed the world why he deserved to be there in the… pic.twitter.com/Tf8T8UytnG
— Shashi Tharoor (@ShashiTharoor) March 1, 2026
Content Highlights: T20 Worldcup; Kerala and malayali celebrate sanju samson after ind vs wi match