2026 ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.
സിംബാബ്വെയ്ക്കെതിരെ വിജയിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെയും ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങും.
അതേസമയം ടീമിൽ ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബ്രാന്‍ഡന്‍ കിംഗിന് പകരം അകെയ്ല്‍ ഹൊസീന് ടീമിലെത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിങ് ഇലവൻ: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.
Content Highlights: T20 World Cup 2026: India opt to bowl first against West Indies, no changes in playing XI