സഞ്ജു ദ ചേസ് മാസ്റ്റര്‍; ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യ

വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 180 റൺസിന് മുകളിൽ ചേസ് ചെയ്ത് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

🚨 HISTORY BY INDIA 🚨- This is the first time India has chase down 180+ Score in T20 World Cup history.SANJU SAMSON, THE HERO 🇮🇳 pic.twitter.com/eKUF9oJKT6

Content Highlights: T20 World Cup 2026: India Creates History as chase 196 to beat West Indies with Sanju Samson's Knock

To advertise here,contact us