ടി 20 ലോകകപ്പിൽ ഇന്ന് ജീവന്മരണ പോര്; സെമിയിലെത്താൻ പാകിസ്താന് വേണ്ടത് വൻ വിജയം

ടി20 ലോകകപ്പിലെ പാകിസ്താന്‍റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു.

ടി 20 ലോകകപ്പിൽ ഇന്ന് ജീവന്മരണ പോര്; സെമിയിലെത്താൻ പാകിസ്താന് വേണ്ടത് വൻ വിജയം
dot image

ടി 20 ലോകകപ്പിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാൻഡ് നിർണായക പോരിൽ ഇംഗ്ലണ്ട് വിജയിച്ചതോടെ ടി20 ലോകകപ്പിലെ പാകിസ്താന്‍റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു.

ഗ്രൂപ്പ് രണ്ടിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ പാകിസ്താനും ന്യൂസിലൻഡിനും അവസരമുണ്ട്. എന്നാൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ കേവലം ഒരു ജയം മാത്രം പാകിസ്താനെ സെമിയിലെത്തിക്കില്ല.

ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് (+1.39) പാകിസ്ഥാനെക്കാൾ (-0.46) വളരെ മുന്നിലാണ്. ഈ റൺറേറ്റ് മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ പാകിസ്ഥാന് ശ്രീലങ്കയ്ക്കെതിരെ വലിയ പ്രകടനം പുറത്തെടുക്കേണ്ടി വരും.

ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്താല്‍ പാകിസ്ഥാൻ കുറഞ്ഞത് 64 റൺസിനെങ്കിലും ശ്രീലങ്കയെ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് മറികടക്കാൻ പാകിസ്ഥാന് സാധിക്കൂ.

രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ശ്രീലങ്ക ഉയർത്തുന്ന ലക്ഷ്യം വെറും 13.1 ഓവറിനുള്ളിൽ പാകിസ്താൻ മറികടക്കണം. എന്നാല്‍ മാത്രമെ പാകിസ്താന് നെറ്റ് റണ്‍റേറ്റില്‍ കിവീസിനെ മറികടക്കാനാവു.


ശ്രീലങ്കക്കെതിരെ പാകിസ്താൻ പരാജയപ്പെടുകയോ ചെറിയ മാർജിനിൽ ജയിക്കുകയോ ചെയ്താലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമിയിലേക്ക് മുന്നേറും.

Content Highlights:T20 worldcup 2026; semi chances of pakistan and new zealand

dot image
To advertise here,contact us
dot image