വരിഞ്ഞുമുറുക്കി സ്പിന്നർമാർ; ഇംഗ്ലണ്ടിനെതിരെ നിർണായക പോരിൽ കിവികൾക്ക് ചെറിയ ടോട്ടൽ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 159 റൺസ് നേടിയത്

ടി 20 ലോകകപ്പിലെ നിർണായക പോരിൽ ഇംഗണ്ടിനെതിരെ ന്യൂസിലാൻഡിന് 159 റൺസിന്റെ ടോട്ടൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 159 റൺസ് നേടിയത്.

ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് (39 ) ടിം സെയ്ഫർട്ട് (35 ), ഫിൻ അലൻ (29 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. സ്പിന്നർമാർ റൺസ് വിട്ടുകൊടുക്കാൻ മടിച്ച മത്സരത്തിൽ വിൽ ജാക്സ് , ആദിൽ റഷീദ്, റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള കിവികൾക്ക് സെമി കടക്കാൻ ഇന്നത്തെ മത്സരം ജയിക്കാൻ നിർണായകമാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് സെമി ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

Content Highlights

To advertise here,contact us